Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:41 pm

Menu

Published on August 11, 2016 at 1:25 pm

വിവാഹിതരാകാന്‍ പോകുന്ന പെൺകുട്ടികൾ അറിഞ്ഞിയാൻ……

things-every-woman-must-learn-before-marriage

വിവാഹമെന്നത് ഏതൊരാളുടെയും ജീവിതത്തിൽ അമൂല്യമായ ഒന്നാണ്. ഒരു പങ്കാളിയെക്കൂടി മുന്നോട്ടുള്ള ജീവിതത്തില്‍ ഒപ്പം കൂട്ടുന്ന ഈ അവസരത്തിൽ അല്‍പ്പ ശ്രദ്ധ ആവശ്യമാണ്.പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ.പലപ്പോഴും അമ്മമാർ പോലും അക്കാര്യത്തിൽ വേണ്ടത്ര ബോധവാന്മാരായിരിക്കില്ല.അനുഭവത്തിലൂടെ പഠിക്കും എന്നാണ് പലരും ചിന്തിക്കുന്നത്.തന്റെ പങ്കാളിക്കൊപ്പമെങ്കില്‍ ഓരോ നിമിഷവും ആനന്ദപ്രദമായിരിക്കാന്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

അമിത സങ്കല്‍പങ്ങള്‍

വിവാഹപ്രായമമായ പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തെക്കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള പുരുഷനെക്കുറിച്ചും സങ്കല്‍പ്പിക്കുന്നതും സ്വപ്‌നം കാണുന്നതും പതിവാണ്. എന്നാല്‍ സങ്കല്‍പ്പത്തിലെ പോലെയായിരിക്കും എന്ന് ചിന്തിക്കരുത്. ചില സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായിരിക്കും ജീവിത സാഹചര്യങ്ങള്‍. അതിനാല്‍ അമിതമായുള്ള സങ്കല്‍പ്പങ്ങള്‍ ജീവിതത്തില്‍ നിരാശ വരുത്തും. സങ്കല്‍പ്പങ്ങളെയും ജീവിതത്തെയും രണ്ടായി കാണാന്‍ മനസിനെ പഠിപ്പിയ്ക്കണം.

പങ്കാളിയുടെ പ്രായം

പങ്കാളികള്‍ തമ്മിലുള്ള പ്രായം ജീവിതത്തില്‍ ഒരു നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടു തന്നെ വിവാഹത്തിനു മുമ്പു പ്രായം സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക.

അമിതമായ ആത്മാർത്ഥ

അമിതമായ ആത്മാര്‍ഥത മൂലം വിവാഹത്തിനു മുമ്പുള്ള പ്രണയവും സെക്‌സും ആദ്യ രാത്രിയില്‍ തന്നെ തുറന്നു പറയുന്നതു തുടര്‍ന്നുള്ള സമാധാനം നഷ്ടപ്പെടുത്തും.

വിവാഹത്തിനു മുമ്പുള്ള പ്രണയം

വിവാഹത്തിനു മുമ്പ് പ്രണയിച്ചിരുന്നവര്‍ ആണെങ്കില്‍ കൂടി വിവാഹശേഷം പങ്കാളിയെ ബഹുമാനപൂര്‍വ്വം തന്നെ കാണണം.

ആരോഗ്യസംരക്ഷണം

സ്ത്രീകള്‍ കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കിയ ശേഷം വിവാഹം കഴിക്കുക. ഇല്ലെങ്കില്‍ ഇതു വന്ധ്യതയ്ക്കു കാരണമായേക്കാം.

പരപുരുഷ ബന്ധം

പരപുരുഷബന്ധം വിവാഹത്തിന് ശേഷം തുടരാം എന്ന് കണക്കുകൂട്ടുന്ന ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. വിവാഹത്തിന് മുന്‍പുള്ള പ്രണയങ്ങള്‍ ഓര്‍മ്മകളില്‍ തന്നെ നിലനിര്‍ത്തി കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോകുക. താന്‍ മറച്ച് വെച്ച രഹസ്യങ്ങള്‍ പോലെ ഭര്‍ത്താവിനും കാണില്ലേ രഹസ്യങ്ങള്‍ എന്ന് ചൂഴ്‌നിറങ്ങി ചിന്തിക്കാത്തിരിക്കുന്നതും പെണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News