Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുരുഷനെ ഇഷ്ടപ്പെടുന്ന കാര്യത്തിൽ സ്ത്രീകൾക്ക് പ്രത്യേക താല്പര്യങ്ങൾ ഒന്നും ഇല്ല എന്ന അബദ്ധ ധാരണ മിക്കയാളുകൾക്കിടയിലും ഉണ്ട്. തന്നോട ഇഷ്ടം തുറന്നു പറയുന്ന പുരുഷനെ ഉൾകൊള്ളാൻ സ്ത്രീക്ക് സാധിക്കും എന്ന്. എന്നാൽ ഇത് ശുദ്ധ അബദ്ധമാണ്. എല്ലാ സ്ത്രീകള്ക്കും അവളുടെ പുരുഷനെ കുറിച്ച് തന്റേതായ സങ്കൽപ്പങ്ങൾ ഉണ്ട്.ഇതു തന്നെയാണ് അവരുടെ പിന്നീടുള്ള കൂടിക്കാഴ്ചയിലേക്കും സൗഹൃതത്തിലേക്കും നയിക്കുന്നത്.എന്തൊക്കെയാണ് പെണ്‍കുട്ടികള്‍ പുരുഷന്‍മാരില്‍ ശ്രദ്ധിക്കുന്നകാര്യങ്ങൾ എന്ന് നോക്കാം….
സംസാരം
ആദ്യമായി കാണുമ്പോള്‍ വായിട്ടലക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്…എന്നു നിര്‍ത്താതെ പറയുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പഥ്യമില്ല.
ചിരി
ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറു പുഞ്ചിരി.
നര്‍മ്മബോധം
തമാശ പറയുന്ന ചിരിക്കുന്ന, ചിരിപ്പിക്കുന്ന പുരുഷന്‍മാരേയാണ് സത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം
ഡ്രസ്സിങ് സ്റ്റൈല്‍
ഡ്രസ്സിങ് സ്റ്റൈല്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഒന്നാണ്. വൃത്തിയുള്ള വസ്ത്രമാണെങ്കിലും ഇട്ടിരിക്കുന്ന രീതി, ഇന്‍സര്‍ട്ട് ചെയ്ത സ്റ്റൈല്‍ എന്നിവ ശ്രദ്ധിക്കുന്നതാണ്.
വിരലിന്റെ വൃത്തി
കൈകാലുകളിലെ വിരലുകള്‍ വൃത്തിയുള്ളതല്ലെങ്കില്‍ പണി പാളി എന്നു കരുതിയാല്‍ മതി.
ഹെയര്‍സ്‌റ്റൈലുകള്‍
പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കും. മുടിയുണ്ടോ ഇല്ലയോ എന്നതിനേക്കാളുപരി വൃത്തികെട്ട രീതിയിലുള്ള ഹെയര്‍സ്റ്റാലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഫോണിന്റെ നിറം
ഇന്നത്തെ കാലത്ത് ഫോണില്ലാതെ ഒരു കാര്യവും നടക്കില്ല. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഫോണിനും ഫോണിന്റെ കവറിനും വരെ പ്രാധാന്യമുണ്ട്. കടും നിറങ്ങളും ഫോണിലെ ചിത്രപ്പണികളും സ്ത്രീകള്‍ക്ക് പൊതുവേ ഇഷ്ടമല്ല.
താടി
ക്ലീന്‍ ഷേവ്, ചോക്ലേറ്റ് ബോയ് കാലമെല്ലാം പോയി. ഇപ്പോള്‍ താടിയുള്ള പുരുഷന്‍മാരോടാണ് സ്ത്രീകള്‍ക്ക് പ്രിയം.
ഫിസിക്കല്‍ സ്ട്രച്ചര്‍
അഴകളവുകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്‍മാര്‍ക്കുമുണ്ട്. നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ് പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. വെളുത്ത് വെള്ളരിക്ക പോലുള്ള ചോക്ലേറ്റ് പയ്യന്‍മാര്‍ക്ക് ഡിമാന്‍റ് കുറവാണെന്നര്‍ത്ഥം. കുടവയറന്‍മാരോട് താല്‍പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.
Leave a Reply