Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊതുവെയുള്ള അബദ്ധധാരണയാണ് പുരുഷനെ ഇഷ്ടപ്പെടുന്ന കാര്യത്തിൽ സ്ത്രീകൾക്ക് പ്രത്യേക താല്പര്യങ്ങൾ ഒന്നും ഇല്ല, തന്നോട ഇഷ്ടം തുറന്നു പറയുന്ന പുരുഷനെ ഉൾകൊള്ളാൻ സ്ത്രീക്ക് സാധിക്കും എന്ന്. എന്നാൽ ഇത് ശുദ്ധ അബദ്ധമാണ്. എല്ലാ സ്ത്രീകള്ക്കും അവളുടെ പുരുഷനെ കുറിച്ച് തന്റേതായ സങ്കൽപ്പങ്ങൾ ഉണ്ട്.പലപ്പോഴും ഇതിനെക്കുറിച്ച് പല തരത്തിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എന്തായാലും പെണ്ണിനെ ആകര്‍ഷിക്കുന്നത് ഒരിക്കലും ആണിന്റെ സൗന്ദര്യമല്ല, പിന്നെ എന്തൊക്കെ എന്ന് നോക്കാം….
പക്വത
പലപ്പോഴും പക്വതയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളിലേക്ക് പെണ്‍കുട്ടികള്‍ വേഗം ആകര്‍ഷിക്കപ്പെടും. എപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം പിടിയ്ക്കുന്നവരേയും അമിത കോപക്കാരേയും പെണ്‍കുട്ടികള്‍ വെറുക്കും.

ആത്മവിശ്വാസം
സ്ത്രീകള്‍ക്ക് നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെ വലിയ മതിപ്പാണ് . എന്നാല്‍ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. നിങ്ങള്‍ നല്ല നിലയില്‍ ജീവിക്കുന്ന വ്യക്തി ആയിരുന്നാലും സ്ത്രീകള്‍ ഒരിക്കലും നിങ്ങളുടെ സമ്പത്തിനെയോ , അധികാരത്തെയോ അല്ലെങ്കില്‍ നിങ്ങളുടെ രൂപ ഭംഗിയെയോ പുകഴ്ത്തി പറയില്ല . അങ്ങനെ പറഞ്ഞാല്‍ അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നാണ് അര്‍ത്ഥം.

മുഖത്ത് നോക്കി സംസാരിക്കുക
ഒരു സ്ത്രീ പുരുഷനുമായി സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മാത്രമേ നോക്കു. എന്നാല്‍ പുരുഷന്‍ അങ്ങനെയല്ല തന്‍റെ കണ്ണിന് എത്തിപ്പെടാന്‍ പറ്റുന്ന എല്ലാ മേഖലയും അവന്‍ അരിച്ചുപെറുക്കും . അത് മിക്കവരിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകും അതുകൊണ്ട് അവളുമായി സംസാരിക്കുന്ന സമയം മുഖത്ത് പ്രത്യേകിച്ച് അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക .എന്തെന്നാല്‍ അവര്‍ക്ക് അത് വലിയ ഇഷ്ടമാണ് .

സഹാനുഭൂതി
പലപ്പോഴും സഹാനുഭൂതി ഉള്ള ആണ്‍കുട്ടികളെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. സഹാനുഭൂതിയോട് കൂടി പെരുമാറുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ പെട്ടെന്ന് ഇഷ്ടപ്പെടുന്നു.

സംരക്ഷണം തോന്നുന്നവരെ
ഇയാളുടെ കൂടെ ഞാന്‍ സുരക്ഷിതയാണ് എന്ന് തോന്നുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. പലപ്പോഴും ഇത്തരക്കാരോട് കൂടുതല്‍ അടുപ്പവും സ്‌നേഹവും കാണാന്‍ സാധിയ്ക്കും.

തമാശ പറയുക
മിക്ക സ്ത്രീകള്‍ക്കും തങ്ങളെ രസിപ്പിക്കുന്നതും ,തമാശ പറയുന്നതുമായ പുരുഷന്മാരെയാണ് ഇഷ്ടം.മസിലു പിടിച്ചു എത്ര മാന്യനായി നടന്നാലും അവര്‍ നിങ്ങളെ തിരിഞ്ഞുപോലും നോക്കില്ല. അതുകൊണ്ട് കുറച്ചൊക്കെ തമാശ കൈയില്‍ വെച്ചിരുന്നാല്‍ കൊള്ളാം .
സ്‌നേഹം അഭിനയിക്കാത്തവരോട്
സ്‌നേഹം അഭിനയിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരക്കാരെ പെട്ടെന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നു. അത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. മാത്രമല്ല പിന്നീട് ഒരിക്കലും അടുക്കാതിരിയ്ക്കാനുള്ള മുന്‍കരുതല്‍ കൂടിയായിരിക്കും ഇത് പലപ്പോഴും.

സംസാരപ്രിയര്‍
എപ്പോഴും നിശബ്ദമായി ഇരിയ്ക്കുന്നവരേക്കാള്‍ സംസാരപ്രിയരെയായിരിക്കും പലര്‍ക്കും ഇഷ്ടം. ഇത് തന്നെയായിരിക്കും ഇവരിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിയ്ക്കുന്നതും.

വൃത്തി
ഒരു സ്ത്രീ ആദ്യം ഒരു പുരുഷനില്‍ ശ്രദ്ധിക്കുന്ന വിഷയം വൃത്തിയാണ് . എത്രയൊക്കെ സ്പ്രേയും , ക്രീംമും വാരി പൂശിയാലും അധികം ദുര്‍ഗന്ധം ഇല്ലാത്ത പുരുഷന്‍മാരുമായി സ്ത്രീകള്‍ വേഗം അടുക്കുന്നു .

Leave a Reply