Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:53 pm

Menu

Published on March 3, 2015 at 4:56 pm

പുരുഷന്മാർക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചില കാര്യങ്ങൾ !

things-that-can-not-adapt-to-the-men

ലോകത്തിലെ എല്ലാവരുടെയും സ്വഭാവങ്ങൾ വ്യത്യസ്തങ്ങളായിരിക്കും. ചിലയാളുകൾ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ കഴിയുന്നവരായിരിക്കും. എന്നാൽ മറ്റു ചിലർക്ക് അതിനു സാധിച്ചെന്നു വരില്ല. ചിലയാളുകൾക്ക് സഹിക്കാനും തെറ്റുകൾ പൊറുക്കാനുമുള്ള കഴിവുണ്ടായിരിക്കും. എന്നാൽ ചിലയാളുകൾ പെട്ടെന്ന് ദേഷ്യം പിടിക്കുകയും അക്രമാസക്തരാവുകയും ചെയ്യാറുണ്ട്. ഇന്നത്തെ യുവ ജനതയ്ക്ക് സഹനശേഷി വളരെ കുറവാണ്. സ്ത്രീകള്‍ തങ്ങളുടെ കടപ്പാടും, വാഗ്ദാനങ്ങളും ഉറപ്പുകളും പല തവണ ആവര്‍ത്തിക്കുമ്പോള്‍ പുരുഷന്മാര്‍ ഇത്തരത്തിലുള്ള ആവര്‍ത്തനം വെറുക്കുന്നവരാണ്.

things that can not adapt to the men1

പുരുഷന്മാർക്ക് പൊരുത്തപ്പെടാൻ കഴിയാത്തതും അവർ വെറുക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്.
1.ജോലിസ്ഥലത്തെ അന്യായവും, അനീതിയും, അര്‍ഹരല്ലാത്ത സഹപ്രവര്‍ത്തകരുടെ ജോലിക്കയറ്റവും പുരുഷന്മാര്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിക്കാത്തതാണ്.
2.പുരുഷന്മാർക്ക് പൊതുവേ അമിതമായതും മാനദണ്ഠങ്ങളില്ലാത്തതുമായ ജോലിഭാരം പൊരുത്തപ്പെടാനാവില്ല. ജോലിത്തിരക്കുകള്‍ മൂലം തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങളും വികാരങ്ങളും പിന്‍തുടരാന്‍ സാധിക്കാതെ വരുന്നത് പുരുഷന്മാര്‍ക്ക് അസഹിഷ്ണതയുണ്ടാക്കും.

men heavy work in office2

3.ബന്ധങ്ങളുടെ തകര്‍ച്ച, പ്രയപ്പെട്ടവരുടെ വഞ്ചന, കബളിപ്പിക്കുന്ന സ്വഭാവം തുടങ്ങിയവ പുരുഷന്മാര്‍ക്ക് പൊരുത്തപ്പെടാനാവാത്തവയാണ്. അവര്‍ ബന്ധങ്ങളിലും, സ്നേഹത്തിലും വേഗത്തില്‍ വ‍ഞ്ചിക്കപ്പെടുന്നവരാണ്. എന്നാല്‍ അതേ സമയം തന്നെ വിശ്വസ്ഥതയില്ലായ്മയെ വെറുക്കുന്നവരുമാണ്.
4.പുരുഷന്മാർ എപ്പോഴും അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിക്കാനാണ് ആഗ്രഹിക്കുക. ഭാര്യ സംസാരിക്കുമ്പോള്‍ കേള്‍വിക്കാരനായിരിക്കാനാണ് പുരുഷന്‍മാര്‍ക്ക് താത്പര്യം.അധിക സംസാരം മിക്ക പുരുഷന്മാരും ഇഷ്ടപ്പെടില്ല.

things that can not adapt to the men!4

5. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നുള്ള അവകാശവാദങ്ങളുമായി അവര്‍ക്ക് പൊരുത്തപ്പെടാനാകില്ല. കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് പോകാതെ യുക്തിസഹമായി സംസാരിച്ച് അവസാനിപ്പിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.
6.തങ്ങളുടെ പങ്കാളികള്‍ ആരോഗ്യത്തോടെയും ശാരീരികപുഷ്ടിയോടെയും എന്നാല്‍ അമിതമായ ശരീരഭാരമില്ലാതെയുമിരിക്കാനാണ് പുരുഷന്മാർക്ക് ഇഷ്ടം. പുരുഷന്മാര്‍ ശാരീരികമായി നല്ല ആരോഗ്യത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരും മറ്റുള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതുമായി പൊരുത്തപ്പെടാൻ കഴിയാത്തവരുമായിരിക്കും.

things that can not adapt to the men!5

7.എല്ലാ പുരുഷന്മാരും വെറുക്കുന്ന ഒന്നാണ് സത്യസന്ധതയില്ലായ്മ.ഇവർ കാര്യങ്ങളെ നേരായി സമീപിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സുഹൃത്തുക്കളും, പങ്കാളികളും സത്യസന്ധതയില്ലാതെ പരുമാറുന്നത് അവരെ രോഷാകുലരാക്കും.
8.വിവാഹബന്ധത്തിലേര്‍പ്പെട്ടവരുടെയോ, പ്രണയഭാജനങ്ങളുടെയോ വിശ്വാസ വഞ്ചന പുരുഷന്മാര്‍ക്ക് പൊറുക്കാനാകില്ല. ബന്ധങ്ങളില്‍ സത്യസന്ധരായിരിക്കുമ്പോള്‍ തിരിച്ചും അവരത് ആഗ്രഹിക്കുന്നു.

things that can not adapt to the men!0

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News