Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം ഏതൊരാളുടെയും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനുമുമ്പ് മാനസികമായ തയ്യാറെടുപ്പുകള്‍ക്കു പുറമെ മറ്റു ചില കാര്യങ്ങളും ചെയ്യുന്നത് നന്നായിരിക്കും. അത്തരത്തില്‍ വിവാഹത്തിനുമുമ്പ് പുരുഷന്‍മാര്‍ ഉറപ്പായും ചെയ്യേണ്ട ചില കാര്യങ്ങളിതാ…
1. സുഹൃത്തുക്കളുമായി ആഘോഷിക്കുക
വിവാഹത്തിലേക്കുള്ള മാനസികമായ തയ്യാറെടുപ്പുകള്‍ക്ക് സുഹൃത്തുക്കളുമൊത്തുള്ള യാത്രകളും മറ്റ് പാര്‍ട്ടികളുമൊക്കെ സഹായിക്കും. അതുകൊണ്ടാണ് പരമാവധി സമയം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കണമെന്ന് പറയുന്നത്.
2. ആവശ്യമായ ഗാഡ്ജറ്റുകള്‍ വാങ്ങുക
വിവാഹശേഷം സ്വന്തമായും ഭാര്യയ്‌ക്കും ഉപയോഗിക്കാനായി ആവശ്യമായ ഗാഡ്ജറ്റുകള്‍ വാങ്ങുക. ഉപയോഗത്തിന് അനുസൃതമായ മൊബൈല്‍ ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ടിവി, മറ്റു ഗൃഹോപകരണങ്ങളും ഉറപ്പായി വാങ്ങിയിരിക്കണം. വീട്ടിലെ ജോലികള്‍ ആയാസരഹിതമാക്കുന്നതിനും വിനോദത്തിനും മറ്റ് അവശ്യ സേവനങ്ങളും മുന്നില്‍ക്കണ്ടുവേണം ഗാഡ്ജറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്.
3. സാമ്പത്തിക സ്ഥിതി
അച്ചടക്കമില്ലാത്ത സാമ്പത്തിക നില ഉള്ളവര്‍ അത് പരിഹരിക്കണം. കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. പലവിധത്തിലുള്ള ചെലവുകള്‍ കുടുംബജീവിതത്തില്‍ പെട്ടെന്നു കടന്നുവരാം. വിവാഹത്തിനുമുമ്പുതന്നെ അത് നേരിടാനുള്ള സാമ്പത്തിക തയ്യാറെടുപ്പുകള്‍ ആവശ്യമാണ്.
4. ഒറ്റയ്‌ക്കൊരു യാത്ര
വിവാഹത്തിന് മുമ്പ് ഒറ്റയ്ക്ക് ഒരു യാത്ര പോകുന്നത് നല്ലതാണ്. ഏറെ ശാന്തമായ അന്തരീക്ഷം മനസിന് കൂടുതല്‍ ഉന്‍മേഷം നല്‍കും. വിവാഹത്തിനായുള്ള മാനസികമായ തയ്യാറെടുപ്പിന് ഇത് കരുത്തു നല്‍കും.
5. പാചകം പഠിക്കണം
പാചകം എന്നത് സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ല, ഇന്നത്തെ കാലത്ത് പുരുഷന്‍മാര്‍ക്കും അതില്‍ നിര്‍ണായക പങ്കുണ്ടാകണം. അതുകൊണ്ടുതന്നെ പാചകം അറിയാത്തവരാണെങ്കില്‍ അത് പഠിക്കുന്നത് നല്ലതാണ്. പുരുഷന്‍മാരും പാചകം അറിഞ്ഞിരിക്കുന്നത് കുടുംബജീവിതം ഏറെ സന്തോഷകരമാക്കും. ഭാര്യ ഒപ്പമില്ലാത്തപ്പോള്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കി കഴിക്കാനും ഇത് ഉപകരിക്കും.
6. പഠിക്കേണ്ടതൊക്കെ പഠിക്കുക
നൃത്തം, മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയൊക്കെ വിവാഹത്തിന് മുമ്പ് പഠിക്കുന്നത് നല്ലതാണ്. വിവാഹശേഷം കുടുംബജീവിതവും ജോലിത്തിരക്കും കാരണം ഇതിനൊന്നും സമയം ലഭിച്ചുവെന്ന് വരില്ല.
Leave a Reply