Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് വേണ്ടി യുവതീ യുവാക്കൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ശരീര സൗന്ദര്യത്തിനും മുഖ സൗന്ദര്യത്തിനും ഏതറ്റം വരെ പോകാനും ഇന്നത്തെ കാലത്ത് മനുഷ്യന് ഒരു മടിയുമില്ല. സ്പാ,ജിം എന്നിവയ്ക്ക് ഈ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും ഇന്നത്തെ കാലത്ത് യുവാക്കൾക്കിടയിൽ ട്രെൻഡായി മാറിക്കഴിഞ്ഞു. ഇതിന് ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. മിക്കയാളുകളും മസിലുണ്ടാക്കാനായി ജിമ്മുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് വേണ്ടി ധാരാളം പണം ചെലവഴിക്കാറുമുണ്ട്.
–
–
ചില ജിമ്മുകൾ പണത്തിന് മാത്രമായി അല്‍പം നിലവാരം കുറഞ്ഞ യന്ത്രങ്ങളുമായി ജിം നടത്താറുണ്ട്. അത് പോലെ പല നല്ല ജിമ്മുകളിലും വ്യാജന്‍മാര്‍ ഉണ്ടാകും. അതിനാൽ ഫിറ്റ്നസ്സിനുവേണ്ടി നിങ്ങൾക്ക് ഒരു ജിംനേഷ്യത്തില്‍ ചേരണമെങ്കിൽ അത് നല്ലതാണോ ചീത്തതാണോ എന്ന് മനസ്സിലാക്കേണ്ടതാണ്.
1.ഒരു ജിംനേഷ്യത്തില്‍ ചേരാൻ പോകുമ്പോൾ ആദ്യം ആ ജിം മുഴുവനായി ഒന്നു ചുറ്റിക്കാണുക.പിന്നീട് ജിമ്മിലുള്ള ഓരോ വസ്തുക്കളും നല്ലപോലെ നിരീക്ഷിക്കുകയും കുറച്ചു എക്യുപ്മെന്റുകള്‍ ഒന്നു പരീക്ഷിച്ചു നോക്കുകയും ചെയ്യുക.
2. എക്യുപ്മെന്റുകളിൽ ലൂസോ സ്ഥിരത ഇല്ലാത്തതോ ആണെങ്കില്‍ അവ സര്‍വീസ് ആവശ്യമുള്ളതാണെന്നു മനസ്സിലാക്കാവുന്നതാണ്.അല്ലെങ്കില്‍ ശരിയായ രീതിയില്‍ അവ സര്‍വീസ് ചെയ്തിട്ടുണ്ടാകില്ല. ഇത്തരത്തിൽ സര്‍വീസ് ചെയ്യാത്ത എക്യുപ്മെന്റ്സുകള്‍ ഉള്ള ജിമ്മുകള്‍ ഗുണം ചെയ്യുകയില്ല.
–
–
3.ഒരു ജിമ്മിൻറെ പരിപാലനം ആ ജിമ്മിന്റെ വൃത്തി കണ്ടാൽ മനസ്സിലാക്കാം. അവിടെയുള്ള ഉപകരണങ്ങൾ തുരുമ്പ് പിടിച്ചതും പൊടികൾ നിറഞ്ഞതുമാകരുത്.
4. ജിമ്മിൽ എത്ര സമയം ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ ജിമ്മിലുള്ള ഉപദേശകന്റെ സഹായം തേടുക. നല്ല ഒരു ജിമ്മാണെങ്കിൽ ഇതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് പറഞ്ഞു തരും.
–
–
5.ഒരു ജിം പരിശീലകന് തനതായ വിദ്യാഭ്യാസവും ജിം കാര്യങ്ങളേക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള ജ്ഞാനവും അത്യാവശ്യമാണ്. വിലയുടെ കാര്യത്തില്‍ ഒരു ജിമ്മിനെ അളക്കുവാന്‍ ശ്രമിക്കരുത്. പണം കൂടുതല്‍ ഫീസായി വാങ്ങുന്ന ജിം നല്ലതാകണമെന്നില്ല.
6.പലതരത്തിലുള്ള ജിമ്മുകളുണ്ട്. ബോഡി ബില്‍ഡിംഗ് ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ മസ്സിലുകള്‍ വളരുവാന്‍ സഹായകമാകുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് നിങ്ങൾക്ക് ആവശ്യം. അവയില്‍ എയ്രോബിക് ക്ലാസുകളും ട്രെഡ്മില്ലുകളും ഒന്നും കാണുകയില്ല. ഇത്തരത്തിലുള്ള ജിമ്മുകൾ വേഗത്തിൽ കണ്ടെത്താവുന്നതാണ്.
–
Leave a Reply