Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാസ്പോർട്ട് നഷ്ടപ്പെട്ടുപോവുക എന്നത് അതിന്റെ ഉടമയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികൾ നിറഞ്ഞ പ്രശ്നമാണ്.എന്നാൽ ഇത് നഷ്ടപ്പെടുന്നത് മറ്റൊരു രാജ്യത്തെ യാത്രക്കിടയിലാണ് എങ്കിൽ അക്കാര്യം പറയുകയും വേണ്ട. ഈ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരിക്കും മിക്കവരും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ ഈ പ്രശ്ത്തിന് പരിഹാരം കണ്ടെത്തുവാൻ കഴിയും.അത്തരം ചില കാര്യങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.
പരിഭ്രമിക്കാതെ ഉടനടി കാര്യങ്ങള്‍ അനലൈസ് ചെയ്യുക
പരിഭ്രമവും ഭയവും സങ്കടവുമാണ് കാണാതായ സാധനം കണ്ടെത്തുന്നതിന് വിലങ്ങു തടിയാകാറ്. അതിനാല്‍ ചിന്തിച്ച് എന്തൊക്കെയാണ് ചെയ്തതെന്ന് വിലയിരുത്തി വന്ന വഴികളിലെല്ലാം പാസ്‌പോര്‍ട്ട് തിരയുക.
അടുത്തുള്ള എംബസിയേയോ കോണ്‍സുലേറ്റിനേയോ സമീപിക്കുക
എംബസിയിലും കോണ്‍സുലേറ്റിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു പോയെന്നു കാണിക്കുന്ന ലീഗല്‍ നോട്ടീസ്-പൊലീസ് പരാതി കാണിക്കേണ്ടി വരും. പിന്നീട് ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റിന് എംബസിയില്‍ അപേക്ഷ നല്‍കുക. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാകും. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
പോലീസില്‍ പരാതി നല്‍കുക
ഇന്ത്യയില്‍ തന്നെയാണ് ഉള്ളതെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എന്താണ് സംഭവിച്ചതെന്ന് പൊലീസിനോട് പറയുക. എഫ്‌ഐആര്‍ പകര്‍പ്പ് നിയമ രേഖയായി നിങ്ങള്‍ക്ക് ലഭിക്കും. പാസ്‌പോര്‍ട്ട് കളഞ്ഞു പോയെന്നതിന് നിയമസാധുത ലഭിക്കും.
വിമാനത്തിന്റെ സമയത്തില്‍ പുനക്രമീകരണം നടത്തുക
മറ്റൊരു നാട്ടിലാണെങ്കില്‍ ഉടന്‍ തന്നെ എയര്‍ലൈന്‍ കമ്പനിയുമായി ബന്ധപ്പെടുക. പാസ്‌പോര്‍ട്ട് നഷ്ടമായ വിവരം അറിയിച്ച് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യുക. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് എക്‌സിറ്റ് വിസ അനുസരിച്ച് വേണം വിമാന സമയത്തില്‍ മാറ്റം വരുത്താന്‍
പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്തുവെയ്ക്കാന്‍ മറക്കാതിരിക്കുക
പഴയ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റിന് ആവശ്യമായി വരുന്നതിനാല്‍ പാസ്‌പോര്‍ട്ട് എടുക്കുന്ന സമയത്ത് തന്നെ പകര്‍പ്പ് സൂക്ഷിച്ച് എടുത്തുവെയ്ക്കാന്‍ മറക്കാതിരിക്കുക.
എക്‌സിറ്റ് വിസ വേണ്ടി വരും
മറ്റൊരു രാജ്യത്തില്‍ വെച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടമാകുന്നതെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനൊപ്പം ആ രാജ്യത്ത് നിന്നുള്ള എക്‌സിറ്റ് വിസയ്ക്കുള്ള അപേക്ഷയും നല്‍കണം.
കൈയ്യില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കരുതുക
എംബസിയില്‍ ഫോട്ടോ ആവശ്യം വരുമെന്നതിനാല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എംബസിയില്‍ പോകുമ്പോള്‍ കൈയ്യില്‍ കരുതുക. ഇതിനൊപ്പം കളഞ്ഞു പോയ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും കൈമാറേണ്ടി വരും.
എമര്‍ജന്‍സി പ്രോസസിംഗ് ഫീസ് അടയ്‌ക്കേണ്ടി വരും
എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിനായി ഒരു നിശ്ചിത തുക എംബസിയില്‍ അടയ്‌ക്കേണ്ടി വരും.
പാസ്‌പോര്‍ട്ടിന് വേണ്ടി പുതിയ അപേക്ഷ സമര്‍പ്പിക്കുക
മതിയായ രേഖകളുമായി പുതിയ അപേക്ഷ നല്‍കി പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുക.
സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിക്കുക
പാസ്‌പോര്‍ട്ട് കളഞ്ഞുപോയ കാര്യവും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. ട്വീറ്റ് ചെയ്യുന്നത് ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിയാല്‍ ആര്‍ക്കെങ്കിലും പാസ്‌പോര്‍ട്ട് കണ്ടു കിട്ടിയാല്‍ തിരിച്ചു കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കും.
Leave a Reply