Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുബജറ്റില്‍ സാമൂഹ്യസുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകിയിരുന്നു. അതിൻറെ ഭാഗമായി നിരവധി ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. പാവപ്പെട്ട എല്ലാവര്‍ക്കും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്ന് ഈ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികളില്‍ ചേരാന്‍ തുച്ഛമായ പ്രീമിയം മതി. ഭാരതത്തിലെ വലിയൊരു ജനവിഭാഗത്തിനും ആരോഗ്യ, അപകട മരണ ഇന്‍ഷ്വറന്‍സ്, പെന്‍ഷനുകള്‍ എന്നിവ ഇല്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതികള്‍. പ്രതിവര്‍ഷം 12 രൂപമാത്രം പ്രീമിയം നല്‍കി പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്നപേരില്‍ പുറത്തിറക്കുന്ന ഇന്‍ഷുറന്‍സ് പദ്ദതിയിൽ ചേരാവുന്നതാണ്.
–
–
അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന.പദ്ധതി ഈ വര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷാ ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1.ഈ ഇൻഷൂറൻസ് പദ്ധതിയിൽ പ്രീമിയം തുക വെറും 12 രൂപ മാത്രമാണ്.
2.18 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാനാവുക.
3.അപകടത്തില്‍ ജീവന്‍ നഷ്ടമാകുകയോ, അംഗഭംഗംവരികയോ ചെയ്താല്‍ ഈ പോളിസി പ്രകാരമുള്ള തുകലഭിക്കുന്നതാണ്.
–
–
4.വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നേരിട്ട് കൈമാറാവുന്നതാണ്.
5.ഈ ഇൻഷൂറൻസ് പദ്ധതി പ്രകാരം മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയും അംഗഭംഗം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പരിരക്ഷ ലഭിക്കുക.
6. ഇതുവരെ ഇന്‍ഷുറന്‍സ് കവറേജില്ലാത്ത മധ്യവര്‍ഗക്കാര്‍ക്ക് യോജിച്ച പദ്ധതിയാണ് ഇത്.നിലവില്‍ ഇത്രയും തുകയ്ക്കുള്ള കവറേജ് ലഭിക്കുന്നതിന് 100 രൂപയെങ്കിലും ചെലവ് വരും. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാന്‍ 6,000 രൂപയാണ് പ്രതിമാസം ചെലവ് വരിക.
–
–
7.ഈ പദ്ധതിയിൽ അംഗമാകാൻ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില്‍ ബാങ്കില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കിയാൽ മതി.
8.വർഷം തോറും ഇൻഷൂറൻസ് വരിക്കാർ പോളീസി പുതുക്കേണ്ടതാണ്.ഇതിന് ബുദ്ധിമുട്ടുളള പോളിസി ഉടമകള്‍ ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ എല്ലാവര്‍ഷവും അവര്‍ പണം കൈമാറിക്കൊള്ളും.
Leave a Reply