Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:17 am

Menu

Published on October 13, 2015 at 12:23 pm

മെമ്മറി കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

things-to-remember-while-buying-memory-cards

ടെക്നോളജി അങ്ങേയറ്റം സ്വാധീനിക്കുന്ന ഇന്നത്തെ കാലത്ത് മെമ്മറി കാര്‍ഡുകള്‍ അഥവാ എസ്ഡി കാര്‍ഡുകള്‍ അത്യാവശ്യമാണ്. ഇപ്പോഴാകട്ടെ വിവിധ കമ്പനികളുടെ കാര്‍ഡുകള്‍ വളരെകുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ മെമ്മറി കാര്‍ഡുകളും ഒരു പോലെയല്ല.മെമ്മറി കാർഡുകളുടെ ധർമ്മം എന്താണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇത് തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പലർക്കുമറിയില്ല. ഇതാ മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. സൈസ്
പ്രധാനമായും രണ്ടു സൈസുകളിലാണ് ഇപ്പോള്‍ മെമ്മറി കാര്‍ഡുകള്‍ ലഭിക്കുക; മൈക്രോ എസ്ഡി, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി എന്നിവയില്‍. ഇതില്‍ മൈക്രോ എസ്ഡി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്റ്റാന്‍ഡാര്‍ഡ് എസ്ഡി ക്യാമറകള്‍ക്കും വേണ്ടിയുള്ളതാണ്.
മൈക്രോ എസ്ഡി കാര്‍ഡുകള്‍ അഡാപ്റ്റര്‍ ഉപയോഗിച്ച് ക്യാമറയില്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും ഇങ്ങനെ ചെയ്യുന്നത് കാര്‍ഡ് എളുപ്പം കേടുവരാന്‍ കാരണമാകും. ഒപ്പം രണ്ട് സൈസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒരേ കാര്‍ഡ് അഡാപ്റ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

2. സ്പീഡ്
മെമ്മറി കാര്‍ഡിലേയ്ക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും, ഫോട്ടോയോ വീഡിയോയോ റെക്കോഡ് ചെയ്യപ്പെടുന്നതുമൊക്കെ മെമ്മറി കാര്‍ഡിന്റെ സ്പീഡുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്.
കാര്‍ഡുകള്‍ക്കെല്ലാം ഒരേ സ്പീഡല്ല. ഏത് സ്പീഡ് നല്‍കുന്ന കാര്‍ഡാണ് തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യം നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്.
കാര്‍ഡുകള്‍ക്ക് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ക്ലാസ്’ നോക്കിയാണ് സ്പീഡ് തിരിച്ചറിയുന്നത്. 2,4,6,10 എന്നീ ക്ലാസുകളിലും അള്‍ട്രാ സ്പീഡിലും കാര്‍ഡുകള്‍ ലഭ്യമാണ്.
ക്ലാസ് 2 കാര്‍ഡുകള്‍ ഇപ്പോള്‍ പൊതുവെ ഉപയോഗിക്കാറില്ല. വളരെ കുറഞ്ഞ സ്പീഡിലാണ് ഇതില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ നടക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍, സാധാരണ ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയില്‍ ക്ലാസ് 4,6 എന്നീ സ്പീഡുകള്‍ നല്‍കുന്ന മെമ്മറി കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ചില ഹൈഎന്‍ഡ് ഫോണുകള്‍ ക്ലാസ് 10 കാര്‍ഡുകളും സപ്പോര്‍ട്ട് ചെയ്യും. നിങ്ങളുടെ ഫോണ്‍ അത് സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാനായി ഫോണ്‍ ഫീച്ചേഴ്‌സ് നോക്കുകയോ നെറ്റില്‍ തപ്പുകയോ ചെയ്യാം.
അതേസമയം 4K,HDR തുടങ്ങി ഹൈറെസല്യൂഷന്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യുന്ന ഡിഎസ്എല്‍ആര്‍ ക്യാമറകളിലുപയോഗിക്കാനാണെങ്കില്‍ അള്‍ട്രാ സ്പീഡ് നല്‍കുന്ന കാര്‍ഡുകള്‍ വാങ്ങാം. U1,U3 എന്നിങ്ങനെയാണ് ഈ കാര്‍ഡുകളുടെ ശ്രേണി.

3. കപ്പാസിറ്റി
കപ്പാസിറ്റി കൊണ്ടുദ്ദേശിക്കുന്നത് സ്റ്റോറേജ് സ്‌പേസ് മാത്രമല്ല. നമ്മുടെ ഉപകരണം സപ്പോര്‍ട്ട് ചെയ്യുന്നത്ര സ്‌റ്റോറേജ് സ്‌പേസുള്ള കാര്‍ഡ് നമുക്ക് വാങ്ങാം.
ദിവസേനയുള്ള ഉപയോഗം, ഇടയ്ക്കിടെയുള്ള ഉപയോഗം എന്നിങ്ങനെ വിവധ ആവശ്യങ്ങള്‍ക്കായുള്ള കാര്‍ഡുകള്‍ ലഭ്യമാണ്. സാധാരണ ആവശ്യങ്ങള്‍ക്കായി (സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റും) ദിവസേനയുള്ള ഉപയോഗത്തിനായി SDHC കാര്‍ഡ് മതിയാകും.
കുറേക്കൂടി സുരക്ഷിതമായി ഡാറ്റ സേവ് ചെയ്യണമെങ്കില്‍ കപ്പാസിറ്റി കൂടിയ SDXC കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇവ ക്ലാസ് 10, U1, U3 തുടങ്ങിയ ക്ലാസുകളിലാണ് ലഭ്യമാകുക. വിലയും കൂടുതലായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News