Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:43 am

Menu

Published on September 13, 2016 at 9:49 am

പെണ്ണിനോടിതു പറയരുത്…. പണി കിട്ടും…..!!

things-you-should-never-say-to-a-woman

സ്ത്രീകളോട് എല്ലാം തുറന്ന് പറയരുതെന്ന് പണ്ടുകാലം മുതൽക്ക് തന്നെ പറഞ്ഞു കേൾക്കുന്ന കാര്യമാണ്.പ്രത്യേകിച്ച് ഒന്നുമല്ല …പണികിട്ടും എന്നുതന്നെ കാരണം!!ഒരാള്‍ക്കു കേള്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അവരില്‍ നിന്നും നെഗറ്റീവായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതു സ്വാഭാവികം. സ്ത്രീകള്‍ക്കു കേള്‍ക്കാനിഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്, ഇവരോടിതു പറയുന്നത് പുരുഷന്മാര്‍ ഒഴിവാക്കുന്നതായിരിയ്ക്കും സുഖകരമായ ബന്ധങ്ങള്‍ക്കുനല്ലത്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,…

എന്റ അമ്മയുടെ പാചകമാണ് നിന്റെ പാചകത്തേക്കാള്‍ നല്ലതെന്ന രീതിയില്‍ സംസാരിയ്ക്കരുത്. പിന്നീടു ചിലപ്പോള്‍ പട്ടിണി കിടക്കേണ്ടി വന്നേക്കൂം.

നിനക്കിതു മനസിലാക്കാനുളള ബുദ്ധിയില്ലെന്നും സ്ത്രീകളോടു പറയരുത്. ഇവര്‍ക്കിതു പിടിയ്ക്കില്ല.

men-talk-to-women (1)

ഏതെങ്കിലും പാര്‍ട്ടിയ്‌ക്കോ മറ്റോ ആഘോഷങ്ങള്‍ക്കോ പോകുമ്പോള്‍ ഈ വസ്ത്രമിട്ടാണോ വരുന്നതെന്ന രീതിയില്‍ സംസാരിയ്ക്കരുത്. സ്ത്രീകളുടെ നല്ല മൂഡു പോകാന്‍ ഇതു ധാരാളം.

നിന്റെ സഹോദരി നിന്നേക്കാള്‍ സൗന്ദര്യവും ബുദ്ധിയുമുള്ള കൂട്ടത്തിലാണെന്ന വിധത്തിലുള്ള സംസാരവും മിക്കവാറും സ്ത്രീകള്‍ക്കു പിടിയ്ക്കില്ല.

men-talk-women (1)

നിനക്കു പാചകമറിയാമെന്നത് എനിയ്ക്കു വിശ്വസിയ്ക്കാനേ സാധിയ്ക്കുന്നില്ലെന്ന രീതിയില്‍ സംസാരം വേണ്ട.

ഈ ഡ്രസ് നിനക്കു പാകമാകുമോ, അതായത് കയറുമോയെന്നു സംശയമുണ്ടെന്നുള്ള തരം സംസാരം ഒഴിവാക്കുന്നതാണ് നല്ലത്. തടിയുടെ കാര്യം പറയുമ്പോള്‍ പെണ്ണ് ഏറെ സെന്‍സിറ്റീവാണ്.

men-women (1)

നിന്നെ കാണുമ്പോള്‍ എനിക്കെന്റെ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നു നിങ്ങളുടെ കാമുകിയോടോ ഭാര്യയോടോ പറയരുത്. ഇത് അവര്‍ രൂപവും പ്രായവുമായി ബന്ധപ്പെടുത്തും.

ആര്‍ത്തവത്തെ കളിയാക്കുന്ന രീതിയിലും ഈ സമയത്തെ ബുദ്ധിമുട്ടുകള്‍ വെറുതെ അഭിനയിക്കുന്നതാണെന്ന രീതിയിലും സ്ത്രീകളോടു സംസാരിയ്ക്കരുത്. ഈ സമയത്ത് ദേഷ്യവും കൂടുമെന്നോര്‍ക്കുക. കുറ്റം ഹോര്‍മോണിന്റേത്.

men (1)

നിന്റെ നിറം കുറഞ്ഞു, ഭംഗി കുറഞ്ഞു, തടി കൂടി….തുടങ്ങിയ വിധത്തിലുള്ള സംസാരം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളോടു വഴക്കടിയ്ക്കാനുള്ള കാരണമായേക്കാം.സമാധാനമാഗ്രഹിക്കുന്നയാളാണ് താങ്കളെങ്കില്‍ ഇത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News