Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 2:40 pm

Menu

Published on February 10, 2015 at 2:00 pm

ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പങ്കാളിയോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ

things-you-should-never-say-to-your-partner

പ്രണയിക്കുന്നവർക്കിടയിലും ദമ്പതികൾക്കിടയിലും സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള സൗന്ദര്യ പിണക്കങ്ങൾ ഭാവി ജീവിതത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാറുമുണ്ട്. ഈഗോയും പിടിവാശികളുമാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളത്. ദാമ്പത്യ ജീവിതത്തിൽ പല കാര്യങ്ങളും മറച്ച് പിടിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ചില കാര്യങ്ങൾ പങ്കാളിയോട് തീർച്ചയായും പറഞ്ഞിരിക്കണം. എന്നാൽ മറ്റു ചില കാര്യങ്ങൾ പറയാതിരിക്കുന്നതാവും നല്ലത്. ദേഷ്യം വരുമ്പോൾ നിങ്ങൾ പങ്കാളിയോട് പറയുന്ന ചില കാര്യങ്ങൾ മതി ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ വീഴ്ത്താൻ. അതിനാൽ ദേഷ്യം വരുമ്പോഴും സംസാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണ്. ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും പങ്കാളിയോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

Things You Should Never Say to Your Partner1

1. ‘നിന്നെ ഞാൻ വിവാഹം ചെയ്തത് ശരിയായില്ല’ എന്ന് പങ്കാളിയോട് ഒരിക്കലും പറയരുത്. നിങ്ങള്‍ മനസില്‍ വിചാരിക്കുന്നതെന്താണെന്ന് നേരിട്ട് പങ്കാളിയോട് പറയുന്നതാണ് നല്ലത്.
2. നിൻറെ സ്വഭാവം നിൻറെ അച്ഛനെ പോലെയോ അമ്മയെ പോലെയോ ആണ് എന്ന് ദേഷ്യം പിടിക്കുന്ന സമയത്ത് പലരും പറയാറുണ്ട്. ഇങ്ങനെ ഒരിക്കലും പറയാൻ പാടില്ല. പങ്കാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബവുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കാതിരിക്കുക.
3.. “നീ എല്ലായ്പോഴും ഇങ്ങനെയാണ്, അല്ലെങ്കില്‍ നീ ഒരിക്കലും ശരിയാവില്ല” ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക.അല്ലെങ്കിൽ ഒരു സംഘട്ടനത്തിലേക്കോ പിണക്കത്തിലേക്കോ ആയിരിക്കും ഈ വാക്കുകൾ എത്തിച്ചേരുക.

Things You Should Never Say to Your Partner2

4.മുന്‍ പങ്കാളികളുമായി നിലവിലുള്ള ആളെ താരതമ്യം ചെയ്യുന്നത് നല്ലതല്ല. ‘എന്‍റെ മുന്‍ കാമുകന്‍/കാമുകി അല്ലെങ്കില്‍ ഭര്‍ത്താവ്/ഭാര്യ ഇതിനേക്കാള്‍ നന്നായി ചെയ്തേനെ’ എന്നുള്ള പ്രസ്താവനകൾ പങ്കാളികളിൽ ദേഷ്യം ഉണ്ടാക്കാൻ ഇട വരുത്തും.
5.’ഞാന്‍‌ ഇത്രകാലവും ചതിക്കുകയായിരുന്നെന്നേ നിങ്ങള്‍ പറയൂ’ ഇത്തരം പ്രസ്താവനകൾ ശരിയാണെങ്കിൽ പോലും പരസ്പരം പറയാതിരിക്കുക.
6.മറ്റൊരാളുടെ സൗന്ദര്യത്തെ കുറിച്ചുള്ള സംസാരം കലഹത്തിൻറെ തീവ്രത കൂട്ടും.

Things You Should Never Say to Your Partner3

7.പഠനത്തിലോ ബുദ്ധിപരമായോ ദുശ്ശീലങ്ങളുമായോ മക്കൾ പിന്നിലാകുന്ന സമയത്ത് ‘നമ്മുടെ കുട്ടിക്ക് നിന്‍റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്’ ഞാന്‍ നിന്നെ തന്നെ വിവാഹം ചെയ്തതെന്തെന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല ‘ എന്നുള്ള പ്രസ്താവനകൾ ഒഴിവാക്കുക.
8.അവനവനെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരാണ് നമ്മള്‍. അതിനാൽ ഇതെല്ലാം നിന്‍റെ കുഴപ്പമാണ് എന്നുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക.

Things You Should Never Say to Your Partner4

9. പങ്കാളി നിങ്ങൾക്ക് സർപ്രൈസുകൽ തരുമ്പോൾ നിങ്ങളുടെ മൂഡ് ശരിയല്ലെങ്കിലും അവ പുച്ഛിച്ച് തള്ളാതിരിക്കുക.
10. പങ്കാളി നിങ്ങളോട് എന്തെങ്കിലും അഭിപ്രായം ചോദിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്നതിന് പകരം മറ്റുള്ളവരോട് ചോദിച്ചു ചെയ്‌താൽ മതി എന്ന് പറയാതിരിക്കുക. അത് ചിലപ്പോൾ അവരെ വേദനിപ്പിച്ചേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News