Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:46 am

Menu

Published on August 24, 2016 at 10:30 am

പത്ത് രൂപയ്ക്ക് ഊണോ?; മംഗലാപുരത്തെ ഈ ഹോട്ടലില്‍ എത്തിയാല്‍ മതി…

this-78-year-old-mangalore-restaurant-serves-meals-for-rs-10

മംഗലാപുരം:കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നിയേക്കും. എന്ന് വച്ച് വിശ്വസിക്കാതിരിക്കരുത്. കാരണം ഇത് സത്യമാണ്. മംഗലാപുരത്തെ സുള്ളിയയിലെ ഹോട്ടല്‍ രാമപ്രസാദിലാണ് 10 രൂപയ്ക്ക് ഊണ് ലഭിക്കുക.കാസര്‍കോട്ടുകാരനായ സുന്ദര സരലയ എന്ന മലയാളിയാണ് ഈ ഹോട്ടൽ നടത്തുന്നത്.1938ലാണ് രാമപ്രസാദ് ഹോട്ടല്‍ സ്ഥാപിതമായത്.തുടക്കത്തില്‍ 25 പൈസയായിരുന്നു ഒരു ഊണിന്.2014 ലാണ് ഊണിന്റെ വില 5 രൂപയായി നിശ്ചിതപ്പെടുത്തിയത്. ഇപ്പോള്‍ അത് പത്ത് രൂപയില്‍ നില്‍ക്കുന്നു. കാസര്‍കോടുകാരനായ സ്വരലയയുടെ പിതാവ് വെങ്കട സ്വരലയ മംഗലാപുരത്തെത്തി ആരംഭിച്ചതായിരുന്നു ഈ ഹോട്ടല്‍..തുടക്കകാലത്ത് ഓല മേഞ്ഞ മേല്‍ക്കൂരയുമായി ആരംഭിച്ച രാമപ്രസാദ് ഹോട്ടലിന് ഇന്ന് 200 ഓളം ജീവനക്കാരുണ്ട്.വന്‍ തിരക്കാണ് ഊണിന്റെ സമയത്ത് ഹോട്ടലില്‍ അനുഭവപ്പെടുന്നത്. ചിലപ്പോഴൊക്കെ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തേണ്ടിവരുന്നുവെന്ന് ഉടമ സുന്ദര സ്വരലയ പറയുന്നു. വിദ്യാര്‍ത്ഥികളും ദൈനംദിന ജോലിക്കാരുമാണ് ഹോട്ടലിന്റെ സ്ഥിരം സന്ദര്‍ശകർ.പിതാവിന്റെ ജീവവായുവായിരുന്ന ഹോട്ടലിനെ തുടര്‍ന്നും  മുന്നോട്ട് കൊണ്ടുപോകാനാണ് മകന്‍ സുന്ദര സരലയയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News