Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:14 am

Menu

Published on November 14, 2016 at 10:34 am

ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ ഉറങ്ങിപ്പോകും, തീര്‍ച്ച..!!

this-8-minute-song-is-practically-guaranteed-to-help-you-sleep

സംഗീതത്തിന് മനുഷ്യമനുസ്സിനെയും പ്രകൃതിയെയുമൊക്കെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നാണ് പറയാറ്. പാട്ടുപാടി മഴ പെയ്യിച്ച കഥയൊക്കെ കേട്ടിട്ടില്ലേ?നല്ല സംഗീതത്തിന് മനസ്സിന്റെ സമ്മര്‍ദ്ദവും ടെന്‍ഷനും കുറക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുമുണ്ട്. മ്യൂസിക് സിക് തെറാപ്പി എന്നൊക്കെ കേട്ടിട്ടില്ലേ? പറഞ്ഞുവരുന്നത് ‘വെയ്റ്റ്‌ലെസ്’ എന്ന ഗാനത്തെപ്പറ്റിയാണ്.ലോകത്തിലെ ഏറ്റവും റിലാക്‌സ്ഡ് ഗാനം ‘വെയ്റ്റ്‌ലെസ്’ ആണെന്നാണ് യുകെയിലെ ന്യൂറോ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. സൗണ്ട് തെറാപ്പിസ്റ്റുകളും മാഞ്ചസ്റ്ററിലെ സംഗീത ബാന്‍ഡായ മാര്‍കോണി യൂണിയനും ചേര്‍ന്നാണ് എട്ടുമിനിട്ടുള്ള ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പരീക്ഷണാര്‍ഥം 40 സ്ത്രീകളെ ഈ ഗാനം കേള്‍പ്പിച്ചു. കോള്‍ഡ്‌പ്ലെ, മൊസാര്‍ട്ട് എന്നിവയെക്കാളുമൊക്കെ ഈ ഗാനം അവരുടെ പിരിമുറക്കം കുറച്ച് റിലാക്‌സ് ചെയ്യാന്‍ സഹായിച്ചെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗാനം കേള്‍ക്കുന്നവര്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീഴുമെന്നും ഇവര്‍ പറയുന്നു.തലച്ചോറില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗാനത്തിന്റെ കമ്പോസിംഗ്. തലച്ചോറില്‍ ശബ്ദവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ മാത്രമല്ല, വികാരങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും സംഗീതം കടന്നുചെല്ലും.ബ്രിട്ടീഷ് അക്കാദമി ഓഫ് സൗണ്ട് തെറാപ്പിയിലെ ലിസ് കൂപ്പറും മാര്‍കോണി യൂണിയനും സംയുക്തമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.ഗാനം കേള്‍ക്കുന്ന 65 ശതമാനത്തോളം പേരില്‍ സമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛാസവും മന്ദഗതിയിലാകുന്നതായി പഠനത്തില്‍ കണ്ടെത്തി.ഇനി മുതല്‍ ഉറക്കാം വരാത്തപ്പോള്‍ വെയ്റ്റ്‌ലെസ് കേട്ടോളൂ.. എട്ട് മിനിട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങിവീഴും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News