Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:27 pm

Menu

Published on September 15, 2016 at 9:52 am

നായ കാരണം ഒരു വിവാഹം മുടങ്ങുമോ; സംഭവം ഇങ്ങനെ….

this-bride-called-off-her-wedding-because-of-a-dog

വിവാഹം മുടങ്ങുന്നതിന് പലകാരണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.എന്നാൽ ഇവിടെ കരീഷ്മ വാലിയ എന്ന യുവതിയുടെ അമിത നായസ്നേഹമാണ് ഡല്‍ഹിക്കാരനായ ശരവണ്‍ കൃഷ്ണന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം. കരീഷ്മയുടെയും ശരവണിന്‍റെയും വിവാഹം നേരത്തെ വീട്ടുകാര്‍ ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ഇതിന് ശേഷം ഒരുദിവസം തനിക്കൊപ്പം തന്റെ വളര്‍ത്തുനായയെയും സ്വീകരിക്കണമെന്ന് യുവതി യുവാവിനോയോട് ആവശ്യപ്പെട്ടു. ആര്‍ക്കുവേണ്ടിയും തന്റെ നായയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും യുവതി പറഞ്ഞു.പെണ്ണ് കെട്ടിയാല്‍ ഒരു പട്ടി സൗജന്യം എന്ന ഓഫറുമായി മുന്നോട്ട് പോവാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ശരവണ്‍ യുവതിയെ അറിയിക്കുകയായിരുന്നു.

നായയെ സ്വീകരിക്കാന്‍ താല്‍പര്യമില്ലാത്തയാള്‍ക്കൊപ്പം ജീവിക്കാന്‍ തനിക്കും താല്‍പര്യമില്ലെന്ന് അറിയിച്ച്‌ കരീഷ്മയും വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റ് ലിസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ശരവണ്‍ ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ എത്തുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News