Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:40 am

Menu

Published on November 10, 2016 at 4:59 pm

ഒരു ന്യൂ ജെന്‍ വെഡ്ഡിംഗ് ഡാന്‍സ്….ഇന്റര്‍നെറ്റ് കീഴടക്കി ഈ അച്ഛനും മകളും…!!

this-is-the-last-father-daughter-wedding-dance-you-ever-need-to-watch

ന്യൂ ജെന്‍ വിവാഹമാണോ?എങ്കില്‍ ആട്ടവും പാട്ടുമൊക്കെ അതിന്റെ ഭാഗമാണ്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, വിവാഹത്തിനെത്തുന്നവരും എന്തിനേറെ, വധൂവരന്മാര്‍ തന്നെ നൃത്തവുമായി വേദിയിലിറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.കല്യാണത്തിന് ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു കൊറിയോഗ്രാഫിയും.കൊറിയോഗ്രാഫ് ചെയ്ത വെഡ്ഡിംഗ് ഡാന്‍സ് ഇഷ്ടമുള്ളവരാണെങ്കില്‍ ഈ വീഡിയോ കാണാതെ പോകരുത്.അമേരിക്കയില്‍ നിന്നാണ് ഈ പ്രകടനം. വരനും വധുവും ചേര്‍ന്നുള്ള റൊമാന്‍ഡിക് ഡാന്‍സോ സര്‍പ്രൈസ് ഡാന്‍സോ ആണ് പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. വധുവും വധുവിന്റെ അച്ഛനുമാണ് താരങ്ങള്‍. അമേരിക്കയിലെ ഉടാഹില്‍ നിന്നാണ് ഈ വീഡിയോ. മിഖാലിയ എലിസണ്‍ ഫിലിപ്‌സും നതാന്‍ എല്ലിസണുമാണ് മാഷപ്പിനൊത്ത് ചുവടുവെച്ചിരിക്കുന്നത്. മിഖാലിയയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചായിരുന്നു പെര്‍ഫോമന്‍സ്.പ്രത്യേക ലൈറ്റുകളോ വേഷങ്ങളോ ഒന്നുമില്ല.പരസ്പരം കൈകോര്‍ത്ത് ബട്ടര്‍ഫ്‌ലൈ കിസ്സസ് എന്ന ഗാനത്തിനൊത്ത് മെല്ലെ ചുവടുവെച്ച ഇരുവരും പെട്ടെന്നാണ് എംസി ഹാമ്മറിന്റെ ‘കാണ്ട് ടച്ച് ദിസ്’ലേക്ക് ട്രാക്ക് മാറ്റിയത്. പിന്നീടുള്ള നാല് മിനിട്ട് എല്ലാവരും കണ്ടത് മാഷപ്പിനൊത്ത് തകര്‍ക്കുന്ന അച്ഛനെയും മകളെയും. വിവാഹത്തിനെത്തിയവരെല്ലാം ഒന്നമ്പരന്നെങ്കിലും ആര്‍പ്പുവിളികളും കയ്യടികളുമായി അച്ഛനെയും മകളെയും പിന്തുണച്ചു.നര്‍ത്തകിയാണ് മിഖായില്‍. ബ്രിങ്ങാം യങ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് മിഖായിലും ഭര്‍ത്താവ് കോഡിയും കണ്ടുമുട്ടുന്നത്. ഇരവരും നര്‍ത്തകര്‍.ഉടാഹിലെ സെയില്‍സ് ആന്റ് കംപ്യൂട്ടര്‍ ടെക്‌നോളജി വിഭാഗത്തിലാണ് മിഖായിലിന്റെ അച്ഛന്‍ എല്ലിസണ് ജോലി.പ്രകടനത്തിന് ശേഷം മിഖായില്‍ പറഞ്ഞതിങ്ങനെ:’ഞാന്‍ ജീവിതത്തില്‍ ഒരുപാട് തവണ നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ എന്റെ അച്ഛന്‍ ആദ്യമായാണ് ഒരാള്‍ക്കൂട്ടത്തിന് മുന്നില്‍ നൃത്തം ചെയ്യുന്നത്. ഒരാഴ്ച പ്രാക്ടീസ് ചെയ്തു. വര്‍ഷങ്ങളായുള്ള അച്ഛന്റെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.’ കനര്‍ത്തകിയായ മകളെക്കാള്‍ നൃത്തം പഠിച്ചിട്ടില്ലാത്ത അച്ഛനാണ് കയ്യടി കൂടുതല്‍ കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടല്ലോ!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News