Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്താംബുള്‍: കാഴ്ചയില്‍ ചെറുപ്പമാണ് തുര്‍ക്കി സ്വദേശിയായ കാസിം ഗര്‍ബുസ്. എന്നാല്‍, ഈ മനുഷ്യന്റെ പ്രായം ചോദിച്ചാല്‍ ഒന്ന് ഞെട്ടും, 95 വയസ്സ്. ഈ പ്രായത്തിലും സജീവമാണ് ഇദ്ദേഹം. യോഗയിലൂടെയാണ് താന്‍ ആരോഗ്യം നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതത്ര അത്ഭുതകരമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സ്വന്തം ശരീരത്തെ നന്നായി പരിചരിക്കാന്‍ ശ്രദ്ധിച്ചാല്‍, ആര്‍ക്കും ദീര്‍ഘായുസ്സ് നേടാവുന്നതേയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.
41ാം വയസ്സില്‍ തളര്‍വാതം പിടിച്ച് കിടപ്പിലായതോടെയാണ് കാസിം യോഗയിലേക്ക് എത്തുന്നത്. യോഗയിലൂടെ താന്‍ രോഗത്തെ മറികടന്നതായി കാസിം പറയുന്നു. ഒമ്പത് മാസത്തെ ചികില്‍സയ്ക്കു ശേഷം നടന്നു. അത് പുനര്‍ജന്‍മമായിരുന്ന. പിന്നീടിന്നു വരെ യോഗ മുടക്കിയിട്ടില്ല. ഇപ്പോഴും യോഗ ചെയ്യുന്നു.
എന്താണ് ആരോഗ്യ രഹസ്യമെന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ഇതാണ്: യോഗ, ധ്യാനം, സസ്യാഹാരം, ഹെര്‍ബല്‍ ചായ, ദിവസം ഒരു സ്പൂണ്‍ കാട്ടുതേന്‍.
Leave a Reply