Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ഇന്നത്തെ കാലത്ത് സ്മർട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ചാർജ് നിലനിൽക്കത്തത്.എന്നാൽ ഇനി ഇക്കാര്യമോർത്ത് ടെൻഷൻ വേണ്ട.വെറും ആറു മിനുട്ട് കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ആക്കാന്‍ കഴിയുന്ന ബാറ്ററിയുമായ ഗവേഷകര്‍ രംഗത്തെത്തി കഴിഞ്ഞു.ബെയ്ജിങ്ങില്‍ മസാചുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിലെയും സിന്‍ഹുവ സര്‍വകലാശാലയിലേയും ഗവേഷകരാണ് കണ്ടു പിടിത്തത്തിന് പിന്നിൽ. നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററികളുടെ ശേഷി 4 മടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.കുറഞ്ഞ സമയം കൊണ്ട് ബാറ്ററി ചാര്‍ജ്ജാവും. മാത്രമല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സംവിധാനങ്ങള്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുമെന്നും മറ്റു ബാറ്ററികളില്‍ കാണുന്നത് പേലെയുള്ള കേടുപാടുകള്‍ ഒഴിവാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
Leave a Reply