Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ഥിരമായി താക്കോൽ,പെൻ, പേഴ്സ്, ഫോണ്‍ തുടങ്ങിയവ മറന്നുവെച്ച് പോകുന്ന സ്വഭാവക്കാരാണോ നിങ്ങൾ? എന്നാൽ ഇനി അവ തിരഞ്ഞ് നടന്ന് വിഷമിക്കേണ്ട. നിങ്ങൾ മറന്നു വെച്ച സാധനം കണ്ടെത്താൻ സഹായിക്കുന്ന ഒരു ഉഗ്രന്‍ യന്ത്രം വിപണിയിലെത്തിയിരിക്കയാണ്.“ടയില്‍” എന്ന് പേരുള്ള ഈ കുഞ്ഞൻ യന്ത്രം നിങ്ങളുടെ താക്കോലോ,ഫോണോ, പേഴ്സോ എവിടെ കളഞ്ഞുപോയാലും കണ്ടുപിടിച്ചു തരും. 2000 രൂപയാണ് ഈ യന്ത്രത്തിൻറെ വില. ഒരു സ്മാര്‍ട്ട്ഫോണിന്‍റെ സഹായത്തോടെ മാത്രമേ ജിപിഎസ് സൗകര്യമുള്ള ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ യന്ത്രം നിങ്ങളുടെ പ്രധാനപ്പെട്ട വസ്തുക്കളുമായി ഘടിപ്പിക്കുക. ബ്ലൂടൂത്ത് വഴി ഇത് നിങ്ങളുടെ കാണാതായ സാധനം കണ്ടുപിടിച്ചു തരുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ പേഴ്സ് കളഞ്ഞു പോയി എന്ന് കരുതുക. ഈ യന്ത്രം പേഴ്സുമായി ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് വഴി ഈ യന്ത്രവുമായി കണക്റ്റ് ചെയ്യുക. സാധനം കണ്ടുപിടിക്കുന്നവരെ ഈ യന്ത്രം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. തികച്ചും വാട്ടര്‍ പ്രൂഫ് ആയി നിര്‍മ്മിച്ചിരിക്കുന്ന ഈ യന്ത്രം 150 അടി ദൂരത്താണെങ്കില്‍ മറ്റൊരു മൊബൈലിന്റെ സഹായത്തോടെ കണ്ടുപിടിക്കാവുന്നതാണ്.
Leave a Reply