Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:03 am

Menu

Published on November 4, 2014 at 3:54 pm

ഫേസ്ബുക്ക് ഉപയോഗിക്കുന്ന ദമ്പതിമാർ അറിയാൻ

tips-for-couples-on-facebook

ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റുകൾ വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്.. മുറിഞ്ഞു പോയ നിരവധി സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്.എന്നാൽ ചില പഠനങ്ങൾ ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിന് മുമ്പ് മനസ്സിലുള്ളതെന്തും,ഇഷ്ടപ്പെടുന്നതെന്തും സൈറ്റിൽ പോസ്റ്റ്‌ ചെയ്യാം. എന്നാൽ വിവാഹ ശേഷം അതിൽ ചില മാറ്റങ്ങളുണ്ടാകും. നിങ്ങൾ സന്തുഷ്ട ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്നവരാണെങ്കിൽ ഫേസ്ബുക്ക്,ട്വിറ്റർ പോലുള്ള സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

Tips for Couples on Facebook 1

1.ദാമ്പത്യ ജീവിതത്തിൽ ഏറെ പ്രാധാന്യം പങ്കാളിയെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്‌. അമിതമായ സ്വകാര്യത ഉപേക്ഷിക്കേണ്ടതാണ്.കൂടുതല്‍ സ്വകാര്യത സൂക്ഷിക്കുന്നത്‌ പങ്കാളിയില്‍ നിന്നും പലതും മറയ്‌ക്കുന്നതിന്റെ സൂചനയായാണ്‌. അങ്ങനെയല്ലെങ്കില്‍ ഫേസ്‌ബുക്ക്‌ പാസ്സ്‌ വേഡും മറ്റും പങ്കാളിയുമായി പങ്കുവയ്‌ക്കുന്നതില്‍ തെറ്റില്ല. ചിത്രങ്ങളും പോസ്‌റ്റുകളും പങ്കാളിയില്‍ നിന്നും മറച്ച്‌ വയ്‌ക്കാന്‍ ശ്രമിക്കരുത്‌ ഇത്‌ സംശയങ്ങള്‍ക്കിടവരുത്തുകയും ബന്ധത്തെ ബാധിക്കുകയും ചെയ്യും.
2.യഥാര്‍ത്ഥ അക്കൗണ്ട്‌ നല്ല രീതിയില്‍ സംരക്ഷിക്കുകയും അതേസമയം തന്നെ ശരിയല്ലാത്ത ഉപയോഗങ്ങള്‍ക്കായി വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ ശീലം ഉപേക്ഷിക്കേണ്ടതാണ്.വ്യാജ ഐഡിയെ കുറിച്ച്‌ പങ്കാളി അറിയുന്നത്‌ വരെയുള്ള തെറ്റായ മതിപ്പ്‌ മാത്രമായിരിക്കുമത്‌.

Tips for Couples on Facebook 3

3.പങ്കാളിയെ വിഷമിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ ചിത്രങ്ങള്‍ സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കാതിരിക്കുക. വ്യത്യസ്‌തമായതെന്തെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ പങ്കാളിയുടെ അനുവാദം കൂടി നേടുക.
4.നിങ്ങളുടെ സ്‌നേഹ ബന്ധത്തിനും വിവാഹത്തിനും ഭീഷണിയാകുന്ന സുഹൃത്തുക്കൾ ഫേസ്‌ബുക്കിലോ ട്വിറ്ററിലോ ഉണ്ടെങ്കിൽ ഉപേക്ഷിക്കുക.

Tips for Couples on Facebook 2

5.ഫേസ്ബുക്കിൽ നിങ്ങള്‍ പണ്ട്‌ എന്ത്‌ ചെയ്‌തിരുന്നുവെന്നും നിങ്ങളുടെ സുഹൃത്തക്കള്‍ ആരെല്ലാമായിരുന്നുവെന്നും തുടങ്ങി എല്ലാം നിങ്ങളുടെ പങ്കാളിക്ക് ടൈംലൈനിലൂടെ കാണാൻ സാധിക്കും. അതിനാൽ ജീവിതത്തെ വലിയ പ്രശ്‌നങ്ങളില്‍ നിന്നും സരക്ഷിക്കുന്നതിന്‌ ഇതില്‍ ആവശ്യമില്ലാത്ത പോസ്‌റ്റുകള്‍ ഡിലീറ്റ്‌ ചെയ്യുന്നതാണ്‌ നല്ലത്‌.
6.ഫേസ്ബുക്കിൻറെ വർദ്ധിച്ച ഉപയോഗം ദാമ്പത്യ പൊരുത്തക്കേടുകളുടെയും വിവാഹ മോചനത്തിൻറെയും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Tips for Couples on Facebook 0

Loading...

Leave a Reply

Your email address will not be published.

More News