Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:46 am

Menu

Published on February 11, 2015 at 10:37 am

പണം എങ്ങനെ സൂക്ഷിച്ച് ചെലവാക്കാം?

tips-for-financial-planning

മനുഷ്യജീവിതത്തിൻറെ നിലനില്‍പിൻറെ ആധാരമെന്ന് പറയുന്നത് തന്നെ പണമാണ്. പണം എന്നത് ധൂർത്ത് അടിക്കാൻ ഉള്ളതല്ല, മറിച്ച് അതു വിവേകപൂർവ്വം ചിലവാക്കുമ്പോഴേ അതു ഉപകാരപ്പെടുകയുള്ളു.
സാമ്പത്തീക പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകിയാൽ മതി. പണവരവ് ധാരാളമുണ്ടെങ്കിലും അവ ചെലവാകാൻ അധിക സമയമൊന്നും ആവശ്യമില്ല. ദൈനംദിന ചിലവുകൾ വർദ്ധിച്ചു വരുന്ന കാലമാണിത്. ചിലവിനനുസരിച്ച് വരവ് വർദ്ധിക്കാതിരിക്കുമ്പോൾ അത് നിശ്ചിത വരുമാനക്കാരെ സംബന്ധിച്ച്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ഓരോ ചെറിയ തുകയും വളരെ കരുതലോടെ വേണം ചെലവഴിക്കാൻ.

Tips for Financial Planning1

1.വീട്ടിലേക്കുള്ള സാധനങ്ങൾ ഇടയ്ക്കിടെ വാങ്ങുന്നത് നല്ലതല്ല. സാധനങ്ങൾ വാങ്ങുവാൻ പോകുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഒരുമിച്ച് വാങ്ങുക. അതുപോലെ ഷോപ്പിങ്ങിനു പോകുമ്പോൾ സ്വയം നിയ ന്ത്രണം പാലിക്കുക. ഏതെങ്കിലും ഒരു സാധനം കണ്ട് അതിനോട് ആഗ്രഹം തോന്നിയാൽ അടുത്ത തവണ അത്‌ വാങ്ങാം എന്ന്‌ മനസ്സിൽ പറയുക.
2.ഓരോ ദിവസവും ചിലവാകുന്ന തുക ഒരു പുസ്തകത്തിലോ കമ്പ്യൂട്ടറിൽ എക്സൽ ഷീറ്റിലോ മറ്റോ എഴുതി വെയ്ക്കുക. കൂടാതെ ദിവസവും പണം ചിലവാക്കി ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാക്കുക.
3. വസ്ത്രങ്ങൾ, വിദ്യാഭ്യാസം, ചികിത്സ, യാത്രകൾ എന്നിവയ്ക്കായി എല്ലാ മാസവും ഒരു ചെറിയ തുക മാറ്റിവെയ്ക്കുക. മറ്റ് ആവശ്യങ്ങൾ വരുമ്പോൾ ഈ തുക എടുക്കാതിരിക്കുക.

Tips for Financial Planning3

4. കുട്ടികളെ പണത്തിൻറെ മൂല്യത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കികൊടുക്കുക. അവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതിനെ പറ്റിയും അവരെ ബോധവൽക്കരിക്കുക. കുട്ടികൾ ആവശ്യപ്പെടുമ്പോഴെല്ലാം പണം നൽകാതെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മാത്രം പണം കൊടുക്കുക.
5.ക്രെഡിറ്റ്‌ കാർഡിന്റേയും ഡെബിറ്റ്‌ കാർഡിന്റേയും ഉപയോഗം പരമാവധി നിയന്ത്രിക്കുക. കഴിയുന്നതും പെയ്മെൻറുകൾ പണമായി തന്നെ നൽകുക.
6.വാഷിങ്ങ്‌ മെഷീൻ, അയൺ ബോക്സ്‌ എന്നിവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ടി.വി കാണാത്തപ്പോൾ അത്‌ ഓഫ്‌ ചെയ്യുക. അനാവശ്യമായി ലൈറ്റുകൾ ഇട്ട് വെയ്ക്കാതിരിക്കുക.

Tips for Financial Planning4

7.കല്യാണങ്ങൾ, പേരിടൽ ചടങ്ങ് , വീടുപാർക്കൽ, ബർത്ഡേ തുടങ്ങിയ പരിപാടികൾക്ക് പോകുമ്പോൾ നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങാവുന്ന സമ്മാനങ്ങൾ വാങ്ങുക. മത്സര ബുദ്ധിയോടെ മറ്റുള്ളവരെ കാണിക്കുവാനായും കടം വാങ്ങിയും പണം ചിലവാക്കാതിരിക്കുക. കഴിയുന്നതും അനാവശ്യമായ സൽക്കാരങ്ങൾ ഒഴിവാക്കുക.
8. പിരിവ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക. നിശ്ചിത തുകയിൽ കുറവ്‌ പിരിവ്‌ സ്വീകരിക്കില്ല എന്നു പറഞ്ഞു വരുന്നവരെ ധൈര്യമായി ഒഴിവാക്കുക.
9.മൊബൈൽ ഫോണ്‍ വന്നതോടെ ടെലിഫോണ്‍ ബില്ലിനെ കുറിച്ച് ആരും അറിയാറില്ല. മൊബൈൽ ഇടയ്ക്കിടെ റീചാർജ് ചെയ്യുമ്പോൾ ചെലവാകുന്ന തുക എത്രയെന്ന് മനസ്സിലാവില്ല. ടി.വി പ്രോഗ്രാമുകൾക്കും മറ്റും എസ്‌.എം.എസ്‌ അയക്കുന്നത്‌ തീർച്ചയായും ഒഴിവാക്കുക.

Tips for Financial Planning6

10. വാഹനങ്ങളുടെ പെട്രോൾ, മെയിന്റനൻസ്‌ എന്നീ ചിലവുകൾ പ്രത്യേകം എഴുതിവയ്ക്കുക.
11.ഇൻഷുറൻസ്‌ പോളിസികളിലും കുറികളിലും മറ്റും ആവശ്യത്തിന് മാത്രം ചേരുക. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നിർബന്ധത്തിന് വഴങ്ങി അനാവശ്യമായി പോളീസി എടുക്കുന്നത് നിങ്ങളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നതിന് ഇടയാക്കും.
12.ആഘോഷങ്ങളുടെ ഭാഗമായും മറ്റും പുറത്തിറങ്ങുന്ന ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ എന്നിവ ഇടയ്ക്കിടെ വാങ്ങുന്ന ശീലം ഉപേക്ഷിക്കുക.

Loading...

Leave a Reply

Your email address will not be published.

More News