Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:28 pm

Menu

Published on August 27, 2014 at 11:59 am

ഇൻറർവ്യൂകളെ അഭിമുഖീകരിക്കാൻ പോകുന്ന യുവാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

tips-for-the-face-to-face-interview

ഏതൊരു ഇൻറർവ്യൂകൾക്ക് പോകുമ്പോഴും ഇൻറർവ്യൂ ചെയ്യുന്നയാൾ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ മാത്രമല്ല ശ്രദ്ധിക്കുന്നത്. മറിച്ച് നിങ്ങളുടെ ശരീര ഭാഷയ്ക്കും ഇതിൽ ഏറെ പ്രാധാന്യമുണ്ട്. അതിൽ ഒന്നാമത്തെ കാര്യം;
1. നിങ്ങളുടെ ഇരിപ്പ് തന്നെയാണ്. ഇൻറർവ്യൂകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് ഇരിപ്പ്. അഭിമുഖ സമയത്ത് കുനിഞ്ഞിരിക്കുകയോ കഴുത്തൊടിച്ചിരിക്കുകയോ ചെയ്യുന്നത് മടിയന്മാരുടെ ലക്ഷണമായാണ് കാണുന്നത്. അതിനാൽ ഇൻറർവ്യൂകളെ അഭിമുഖീകരിക്കുന്ന സമയത്ത് വളരെ ഉന്മേഷത്തോടെ നിവർന്നിരിക്കാൻ ശ്രദ്ധിക്കുക.
2. അതുപോലെ ഇൻറർവ്യൂ സമയത്ത് കൈകൾ കെട്ടിവെച്ച് സംസാരിക്കുകയോ കൈ ചൂണ്ടി സംസാരിക്കുകയോ ചെയ്യരുത്. കൈകെട്ടിവെക്കുന്നവര്‍ പലതും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരും എല്ലാത്തിനെയും വിമര്‍ശിക്കുന്നവരും, കൈ ചൂണ്ടി സംസാരിക്കുന്നത് മറ്റൊരാളുടെ പേഴ്‌സണല്‍ സ്‌പേസിനെ അപഹരിക്കുന്നത് പോലെയുമാണ്‌ കണക്കാക്കപ്പെടുന്നത്.
3. ഇൻറർവ്യൂ സമയത്ത് അഭിമുഖം നടത്തുന്നയാളുടെ കണ്ണിൽ നോക്കി വേണം സംസാരിക്കാൻ. കണ്ണുവെട്ടിച്ച് സംസാരിക്കുന്നത് നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്കു തന്നെ വിശ്വാസ്യത ഇല്ലായെന്നാണ് തെളിയിക്കുന്നത്. മാത്രമല്ല കണ്ണുകളിലൂടെ നിങ്ങളുടെ ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും വായിച്ചെടുക്കാനും കഴിയും.
4. കൈ കൊണ്ടുള്ള അമിതമായ ആംഗ്യഭാഷകളും, ഫേഷ്യല്‍ എക്‌സ്പ്രഷനുകളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News