Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 4:50 pm

Menu

Published on January 19, 2015 at 4:27 pm

വേനലിൽ ചുട്ട് പൊള്ളുന്ന കാറിനെ ‘കൂൾ’ ആക്കാൻ ചില മാർഗ്ഗങ്ങൾ..!!

tips-for-to-take-care-of-your-car-in-summers

ചുട്ട് പൊള്ളുന്ന വേനലിൽ കാറിൽ യാത്ര ചെയ്യുന്ന അവസ്ഥയ കുറിച്ച് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഏസിയുണ്ടെങ്കിൽ  പോലും   കാര്യമായ പ്രയോജനം  ഉണ്ടാകാത്ത അവസ്ഥയാണ്. സ്റ്റിയറിങും  വീലും  ഡാഷ്ബോര്‍ഡുമൊക്കെ ചുട്ട് പൊള്ളി നിൽക്കുന്ന അവസ്ഥയായിരിക്കും.ഒപ്പം ചൂടായ പ്ലാസ്റ്റിക്കിന്റെ വൃത്തികെട്ട ഗന്ധവും യാത്രക്കാരെ ഏറെ  വലയ്ക്കുന്ന പ്രശ്നമാണ്. വാഹന പരിചരണത്തിൽ മഴക്കാലത്തെന്നതുപോലെ വേനൽക്കാലത്ത് ആരും തന്നെ പുതുവേ കൊടുക്കാറില്ല.എന്നാല്‍ ചില  എളുപ്പ മാർഗ്ഗങ്ങളിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാവും. അവ എന്തൊക്കെയെന്നു നോക്കാം.

– വണ്ടി പാർക്ക് ചെയ്യുവാനായി തിരഞ്ഞെടുക്കേണ്ടത്  തണുപ്പുള്ള സ്ഥാനങ്ങലായിരിക്കണം. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നില്‍ പതിയ്ക്കും വിധം പാര്‍ക്ക് ചെയ്യുക. സ്റ്റിയറിങ്ങ് വീലും മുന്‍ സീറ്റുകളുമൊക്കെ ചൂടാകുന്നതു ഇങ്ങനെ തടയാം.
cool place

– വണ്ടിയ്ക്കുള്ളിലെ ചൂടുകുറയ്ക്കാന്‍ ഗ്ലാസ് താഴ്ത്തിയിട്ട് പാര്‍ക്ക് ചെയ്യുക സുരക്ഷിതമല്ല. എന്നാല്‍ ഗ്ലാസ് അല്‍പ്പമൊന്നു താഴ്ത്തി ഇട്ടാല്‍ വായു സഞ്ചാരം കൂട്ടി ഉള്‍ഭാഗം തണുപ്പിക്കാനാവും. വിന്‍ഡോ വിടവിലൂടെ കൈ കടത്താനാവില്ലെന്നു ഉറപ്പാക്കുക. ഏറെ നേരം വെയിലത്തുകിടന്ന വാഹനം എടുക്കുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഫാന്‍ പരമാവധി വേഗത്തില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് രണ്ടുമിനിറ്റോളം ഓടിയ്ക്കുക. ചൂടുവായുവിനെ എളുപ്പത്തില്‍ പുറന്തള്ളാന്‍ അതുപകരിക്കും. പിന്നീട് ഗ്ലാസുകള്‍ ഉയര്‍ത്തി വച്ച് എസി പ്രവര്‍ത്തിപ്പിക്കുക. ക്യാബിനുള്‍ഭാഗം വേഗത്തില്‍ തണുപ്പുള്ളതാകും.

car-glass

– റേഡിയേറ്ററിനു മുന്നിലായി ഉറപ്പിച്ചിരിക്കുന്ന കണ്ടന്‍സറില്‍ പ്രാണികള്‍ , ഇലകള്‍ എന്നിവ പറ്റിയിരിക്കാന്‍ ഇടനല്‍കരുത്. അല്ലെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള റഫ്രിജറന്റിനെ തണുപ്പിക്കുന്ന കണ്ടന്‍സറിന്റെ ജോലി തടസ്സപ്പെടും. ഫലത്തില്‍ എസിയുടെ തണുപ്പു കുറയും. തണുപ്പു കുറയുക, എസി വെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുക, അമിത ശബ്ദമുണ്ടാകുക, ഫ്ലോറില്‍ നനവുണ്ടാകുക, എസി ഇടുമ്പോള്‍ എന്‍ജിന്‍ ഓവര്‍ ഹീറ്റാകുക എന്നിവയിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ എസി മെക്കാനിക്കിനെക്കൊണ്ട് എസി പരിശോധിപ്പിക്കുക.

car radiator

– അകത്തിരുന്ന് ചുട്ടുപഴുത്താലും ഇന്ധനച്ചെലവ് പേടിച്ച് എ.സി ഓൺ ചെയ്യാത്തവർ ധാരാളം. ദീർഘകാലം എയർ കണ്ടിഷണർ ഓൺ ചെയ്യാതിരിക്കുന്നത് റെഫ്രിജറേറ്റിംഗ് സിസ്റ്റത്തെ തകരാറിലാക്കുമെന്ന് ഓർക്കുക. ഹൈവേ യാത്രകളിൽ എ.സി ഓൺ ചെയ്‌തുതന്നെ ഡ്രൈവ് ചെയ്യുക. സ്വാഭാവികമായും ഹൈവേ യാത്രകളിൽ നിങ്ങൾ ഹൈസ്‌പീഡിലായിരിക്കുമല്ലോ. അപ്പോൾ വാഹവത്തിന് ആവശ്യമായ കുതിപ്പ് കിട്ടണമെങ്കിൽ സൈഡ് ഗ്ളാസുകൾ ഉയ‌ർത്തിവച്ചിരിക്കണം. അല്ലെങ്കിൽ അകത്തേക്ക് ശക്തിയോടെ തള്ളിക്കയറുന്ന കാറ്റ് വാഹനത്തെ പിന്നോട്ട് തള്ളിക്കൊണ്ടിരിക്കും. ഈ തടസ്സം മറികടന്ന് കുതിക്കാൻ എൻജിൻ കൂടുതൽ ഇന്ധനം ഉപയോഗിക്കുകയും ചെയ്യും. എ.സി ലാഭിക്കാൻ നോക്കിയാൽ, ആ ലാഭം എൻജിനിൽ പോകുമെന്ന് ചുരുക്കം.

ac

–  മുന്നിലെയും പിന്നിലെയും വിന്‍ഡ് സ്ക്രീനില്‍ സണ്‍ ഷേഡ് ( തിളക്കമുള്ളവ കൂടുതല്‍ നല്ലത് ) വയ്ക്കുന്നത് നന്ന്. ഇത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ വാഹനത്തിന് ഉള്‍ഭാഗം അധികം ചൂടുപിടിക്കില്ല. കുറഞ്ഞപക്ഷം പത്രക്കടലാസ് ഡാഷ് ബോര്‍ഡില്‍ വിരിച്ചിടുക. ഇതു ഡാഷ് ബോര്‍ഡിന്റെ പുതുമ കാത്തുസൂക്ഷിക്കാനും ഉപകരിക്കും. കട്ടിയുള്ള തുണികൊണ്ട് സീറ്റ് അടക്കമുള്ള ഭാഗം മൂടി ഇടുന്നതും നല്ലതാണ്. ബ്ലാങ്കറ്റ് ചൂട് ആഗിരണം ചെയ്ത് സീറ്റിനും ഡാഷ്ബോര്‍ഡിനുമൊക്കെ തണുപ്പേകും. തിരികെ വരുമ്പോള്‍ തുണി മടക്കി ഡിക്കിയില്‍ തള്ളുക.

window

– എൻജിൻ സംവിധാനത്തെ തണുപ്പിച്ചുനിറുത്തുന്നതു വഴി, പ്രവർത്തനം സുഗമമാക്കുന്നതും എൻജിന്റെ ആയുസ്സ് സംരക്ഷിക്കുന്നതും കൂളന്റ് ആണ്. ബോണറ്റ് ഉയർത്തിനോക്കിയാൽ കൂളന്റ് ടാങ്ക് കണ്ടുപിടിക്കാൻ പ്രയാസമില്ല. അതിന്റെ അടപ്പിൽ (ക്യാപ്പ്) കൂളന്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. റിസർവോയറിൽ മിനിമം എന്നും മാക്‌സിമം എന്നും രണ്ട് ലെവലുകൾ അടയാളപ്പെടുത്തിയിരിക്കും. കൂളന്റിന്റെ നില എപ്പോഴും ഈ രണ്ട് അടയാളങ്ങൾക്കും ഇടയിലായിരിക്കണം. അതേസമയം, മാക്‌സിമത്തിനു തൊട്ടടുത്തോ, മിനിമം ലെവലിനോടു ചേർന്നോ ആകരുത് താനും.എൻജിൻ നന്നായി തണുത്തോട്ടെ എന്നു വിചാരിച്ച് കൂളന്റ് ലാവിഷ് ആയി നിറച്ചാൽ എൻജിൻ ചൂടാകുന്പോൾ തുളുന്പിപ്പോവുകയേയുള്ളൂ. കൂളന്റിന്റെ നിരപ്പ് പരിശോധിക്കാൻ ടാങ്കിന്റെ മൂടി തുറക്കേണ്ട കാര്യമില്ല. സുതാര്യമായ പ്ലാസ്റ്റിക് ടാങ്ക് ആയിരിക്കും കൂളന്റ് റിസർവോയർ. അടപ്പു തുറക്കാതെ തന്നെ അകത്തെ ദ്രാവകനില അറിയാം. കൂളന്റ് റീഫിൽ ചെയ്യാനാണെങ്കിൽ, എൻജിൻ തണുത്തിരിക്കുന്ന അവസ്ഥയിലേ ആകാവൂ. എൻജിൻ ചൂടായിരിക്കുന്പോൾ ടാങ്കിന്റെ അടപ്പു തുറന്നാൽ തിളച്ച കൂളന്റ് പുറത്തേക്കു തെറിച്ച് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് എൻജിൻ തണുത്തതിന് ശേഷം  മാത്രം  റീഫില്ലിംഗ് ചെയ്യുക.

coolent

– വേനൽക്കാലത്ത് ശരിക്കും വശംകെട്ടു പോകുന്നത് ടയറുകളാണ്. പുറത്ത് ചൂട് കൂടുന്പോൾ ടയറുകൾക്കകത്തെ വായുവിനും ചൂട് കൂടും. അപ്പോൾ മർദ്ദം കൂടും. ടയർ ചൂടായിരിക്കുന്ന സമയത്ത് പ്രഷർ പരിശോധിച്ചാൽ കൃത്യമായിരിക്കണമെന്നില്ല. വേനൽക്കാലത്ത്, നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുള്ള മാക്‌സിമം പ്രഷറിനേക്കാൾ ഒരു യൂണിറ്റ് കുറച്ച് നിറയ്‌ക്കുന്നതാണ് നല്ലത്. ടയറിനകത്തെ വായുവിന് ചൂട് കൂടുന്പോൾ ടയറുകളുടെ ഭിത്തിയിൽ ഏല്‌ക്കുന്ന പ്രഷറും കൂടും.കഴിയുന്നതും  ഓടിത്തേഞ്ഞ ടയറുകൾ വേനൽക്കാലത്ത് ഉപയോഗിക്കാതിരിക്കുക.കാരണം , തേഞ്ഞു മൊട്ടയായ ടയറുകൾ റോഡിലുരഞ്ഞ് കൂടുതൽ ചൂടാകുമെന്നു മാത്രമല്ല, ഉള്ളിലെ വായുമർദ്ദം താങ്ങാനാവാതെ പൊട്ടിപ്പോകാൻ സാധ്യത കൂടുതലുമാണ്. തേഞ്ഞ ടയറുകളുള്ള കാർ ഓടിക്കുന്പോൾ വാഹനം കൃത്യമായി ബാലൻസ് ചെയ്യാൻ കഴിയണമെന്നില്ല.ആധുനിക കാറുകളിലെല്ലാം ഓൺ ബോർഡ് ടയർ പ്രഷർ മോണിട്ടറിംഗ് സംവിധാനമുള്ളതുകൊണ്ട് ടയറിലെ വായുമ‌ർദ്ദ വ്യത്യാസം യഥാസമയം അറിയാം. ദീർഘദൂര യാത്രയ്‌ക്ക് ഒരുങ്ങുന്നെങ്കിൽ സ്‌പെയർ ‌ടയറിന്റെ എയർ പ്രഷർ കൂടി പരിശോധിച്ച് കൃത്യമായ മർദ്ദം ഉറപ്പുവരുത്തുക. എയർ ക്ളീനറുകളും ഓയിൽ ഫിൽട്ടറുകളും പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയവ ഘടിപ്പിക്കുന്നത് എൻജിന്റെ ആയുസ്സ് കൂട്ടുമെന്നു മാത്രമല്ല, ഇന്ധനച്ചെലവ് കുറയ്‌ക്കാനും സഹായിക്കും.

tyre

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News