Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:36 am

Menu

Published on January 3, 2015 at 8:10 pm

കണ്‍പീലികൾ ഇടതൂർന്ന് വളരാൻ ….

tips-on-how-to-make-eyelashes-grow

നീണ്ട ഇടതൂർന്ന കണ്‍പീലികൾ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കണ്‍പീലികളുടെ പരിചരണം. മുടി സംരക്ഷണത്തിന്‌ വേണ്ട സമയം പോലും ഇതിനായി ചിലവഴിക്കേണ്ടതില്ല, മറിച്ച്‌ വളരെ എളുപ്പമാണ് കണ്‍പീലികളുടെ പരിചരണം. ഇപ്പോൾ കണ്‍പീലികൾ കുറവുള്ളവർക്ക് കൃത്രിമ കണ്‍പീലികള്‍ വെയ്ക്കാനുള്ള സൗകര്യം വരെയുണ്ട്. കുറഞ്ഞത്‌ രണ്ട്‌ മാസമെങ്കിലും കണ്‍പീലികൾക്ക് വേണ്ട വിധത്തിൽ പരിചരണം നൽകിയാൽ നീണ്ടതും മനോഹരവുമായ കണ്‍പീലികൾ നിങ്ങൾക്ക് സ്വന്തമാക്കാം. കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന ചില വഴികളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
1.കണ്‍പീലികൾ വളരുന്നതിന് ഏറ്റവും നല്ല വഴിയാണ് ആവണക്കെണ്ണ. എല്ലാ ദിവസവും കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികൾ തഴച്ചു വളരാനും പീലികള്‍ക്ക് നല്ല കറുപ്പു നിറം ഉണ്ടാകാനും സഹായിക്കും.

Tips on How to Make Eyelashes Grow

2.കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്.
3.കിടക്കാന്‍ പോകുന്നതിന് മുന്‍പ്കണ്‍പോളകള്‍ക്ക് മുകളിലും പീലികളിലും വാസ്‌ലിൻ പുരട്ടുക. പിറ്റേന്നു രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം.ഇത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
4.ഗ്രീന്‍ ടീ ഇലകള്‍ ചൂട്‌ വെള്ളത്തില്‍ ഇട്ട്‌ കണ്‍പീലികളില്‍ പുരട്ടുന്നത്‌ കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.

Tips on How to Make Eyelashes Grow00

5.തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കണ്‍പിലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.
6.നട്‌സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചക്കു സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

Tips on How to Make Eyelashes Grow3

7.നാരങ്ങ തൊലി ഒലിവ്‌ എണ്ണയിലോ ആവണക്കെണ്ണയിലോ എതാനം ദിവസം മുക്കി വയ്‌ക്കുക. കണ്‍ പീലികള്‍ നന്നായി വളരുന്നതിന്‌ ഇവ പുരട്ടുക.
8.ഐ ലാഷ് ബ്രഷ് വൈറ്റമിന്‍ ഇ ഓയിലില്‍ മുക്കി കണ്‍പീലികളില്‍ പുരട്ടുകയോ, വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ച് ആ എണ്ണയില്‍ ബ്രഷ് മുക്കി കണ്‍പീലികളില്‍ പുരട്ടുകയോ ചെയ്‌താൽ കണ്‍പീലികള്‍ കൊഴിയുന്നതു തടയാൻ സഹായിക്കും.

Tips on How to Make Eyelashes Grow0

9.മസ്‌കാരയും മറ്റും ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. പീലികളിലെയും കണ്ണിലെയും മേക്കപ്പ് നീക്കം ചെയ്യാൻ പഞ്ഞി മേക്കപ്പ് റിമൂവിംഗ് ലോഷനുകളില്‍ മുക്കിയ ശേഷം മേയ്ക്കപ്പ് തുടച്ചു നീക്കുക. മേക്കപ്പിട്ട് ഒരിക്കലും കിടന്നുറങ്ങരുത്.
10.കണ്ണിന്റെയും കണ്‍പീലികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സമീകൃത ആഹാരം കൂടി ശീലമാക്കണം.

download

Loading...

Leave a Reply

Your email address will not be published.

More News