Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:55 am

Menu

Published on April 19, 2016 at 3:38 pm

സ്മാര്‍ട്ട്‌ഫോണിന്‍റെ സ്പീഡ് കൂട്ടാൻ ചില പൊടികൈകൾ..!!

tips-to-speed-up-your-phone

സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്ത് മിക്കവരും. സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്പീഡ് കുറയുന്നുവെന്നത്. ഷെയര്‍ ചെയ്യുന്ന ഫയലുകളിലുണ്ടാകാവുന്ന വയറസുകളോ അമിതമായി ആപ്ലികേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതുമൊക്കെയാണ് ഇതിന് കാരണം.എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ.അതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടികൈകളാണ് ഇവിടെ പറയുന്നത്.

മെമ്മറി കാര്‍ഡ് ക്ലിയര്‍ ചെയ്യുക

മെമ്മറി കാര്‍ഡ് നിറഞ്ഞിരിക്കുന്നതും ആന്‍ഡ്രോയിഡിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നൊരു ഘടകമാണ്. ആവശ്യമുള്ളത് സേവ് ചെയ്തതിന് ശേഷം മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ്‌ ചെയ്ത് ഉപയോഗിക്കുന്നത് ഫോണിന്‍റെ സ്പീഡ് കൂട്ടും.

ഇന്റേണല്‍ മെമ്മറി നിറയ്ക്കാതിരിക്കുക

ആല്‍ബത്തിലെ പഴയ ഫോട്ടോകളും ഡൗൺലോഡ്സിലെ സൗണ്ട് വോയിസ് മെസ്സേജുകള്‍ എന്നിവയില്‍ നിന്ന്‍ ആവശ്യമുള്ളവ കമ്പ്യൂട്ടറിലേക്ക് ബാക്ക്അപ്പ് ചെയ്യുക. ശേഷം ബാക്കിയുള്ളവ ഡിലീറ്റ് ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കാം.

ക്യാഷ് ഡാറ്റ ഡിലീറ്റ് ചെയ്യുക

സെറ്റിങ്ങ്സിലെ സ്റ്റോറേജ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന ‘ക്യാഷ് ഡാറ്റാ എന്ട്രി’ ഓപ്ഷനില്‍ ടച്ച് ചെയ്യുന്നതിലൂടെ ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യാനുള്ള പോപ്പ്അപ്പ് ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

ആവശ്യമില്ലാത്ത ആപ്ലികേഷനുകള്‍ ഡിലീറ്റ് ചെയ്യാം

അമിതമായി ആപ്ലികേഷനുകളുടെ ഉപയോഗം നിങ്ങളുടെ ഫോണിന്‍റെ പെര്‍ഫോമന്‍സ് കുറച്ചേക്കാം. ഉപയോഗമില്ലാത്ത ആപ്പുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

ഫാക്റ്ററി റീസെറ്റ്

ഈ പൊടിക്കൈകളൊന്നും ചെയ്തിട്ടുംഫലം കണ്ടില്ലെങ്കിൽ ഫാക്റ്ററി റീസെറ്റ് ചെയ്യുക. റീസെറ്റ് ചെയ്യുന്നതിന് മുമ്പ് കോണ്‍റ്റാക്സുകള്‍, മെസ്സേജുകള്‍, ഫോട്ടോകള്‍ തുടങ്ങിയ വിലപിടിപ്പുള്ള ഡാറ്റാകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ മറക്കരുത്.

 

Loading...

Leave a Reply

Your email address will not be published.

More News