Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മൊബൈൽ ഫോണ്‍ കയ്യിലില്ലാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാൽ അതിലെ സാധ്യതകളെല്ലാം നമ്മള്‍ ഉപയോഗിക്കുന്നത് കുറവാണ്. ഭൂരിപക്ഷം പേര്‍ക്കും മൊബൈല്‍ ഫോണ്‍ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് അറിയില്ല. സൂക്ഷിക്കാനറിയാത്തത് കാരണം മിക്ക ആളുകളുടെയും ഫോണ്‍ ഒരു വർഷത്തിലധികം നിലനിൽക്കാറില്ല. അതിനാൽ മൊബൈൽ ഫോണ്‍ വാങ്ങുന്നവർ അത് സൂക്ഷിച്ച് ഉപയോഗിക്കാനും പഠിക്കണം.
–
–
1.മൊബൈൽ ഫോണ്‍ ഒരിക്കലും കൂടുതൽ നേരം ചാർജ് ചെയ്യരുത്. ഇത് ബാറ്ററിയുടെ ആയുസ്സ് നഷ്ടപ്പെടുന്നതിന് ഇടയാക്കും.
2.ഒരാളെ ഫോണ്‍ വിളിക്കുമ്പോൾ കണക്റ്റ് ചെയ്യുന്നതിന് മുമ്പ് ഫോണ്‍ ചെവിയിൽ വയ്ക്കാൻ പാടില്ല. കണക്ട് ചെയ്യുന്ന സമയം കൂടുതല്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ സെല്‍ഫോണിലേക്ക് എത്തിച്ചേരാൻ ഇടയുണ്ട്.
–
3.വെള്ളത്തിൽ വീണ മൊബൈൽ ഫോണുകൾ ഉടൻ തന്നെ ചാർജ് ചെയ്യാൻ പാടില്ല. അത് നന്നായി ഉണങ്ങിയ ശേഷം മാത്രം ചാർജ് ചെയ്യുക.
4.സെൽഫോണ്‍ വാങ്ങുമ്പോൾ ‘എസ്എആര്‍’ അഥവാ ‘സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് ഉളള സെറ്റുകള്‍ വാങ്ങാൻ ശ്രദ്ധിക്കുക.കുറഞ്ഞ ‘എസ്എആര്‍’ നിരക്ക് താഴ്ന്ന റേഡിയേഷന്‍ ആഗിരണത്തെ കാണിക്കും. സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് എന്നു പറയുന്നത് റേഡിയോതരംഗങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ ആഗിരണം ചെയ്യുന്ന നിരക്കിനെയാണ്.
–
–
5.ബെല്‍റ്റിലും പോക്കറ്റിലും സെല്‍ഫോണ്‍ ഒരിക്കലും സൂക്ഷിക്കാന്‍ പാടില്ല.
6.വയറുകള്‍ ഘടിപ്പിച്ച ഹെഡ്‌സെറ്റുകള്‍ ആന്റിന ആയി പ്രവര്‍ത്തിക്കുകയും കൂടുതല്‍ റേഡിയോതരംഗങ്ങള്‍ ചെവിക്കുളളിലേക്ക് എത്തിച്ചേരുവാന്‍ കാരണമാവുകയും ചെയ്യും.
7.ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിംഗ്‌പോയിന്റുകളില്‍ നമ്മുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
–
–
8.തലയിണയുടെ അടിയിലോ കിടക്കുന്ന കട്ടിലിന്റെ അടുത്തോ ഫോണ്‍ വെച്ച് കിടക്കുന്ന ശീലം ഉപേക്ഷിക്കുക.
9.ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ ഫോണ്‍ വെയ്ക്കാതിരിക്കുക.
–
–
10.കൂടുതൽ നേരം മൊബൈൽ ഫോണിൽ സംസാരിക്കാതിരിക്കുക.ഇത് ഫോണ്‍ പെട്ടെന്ന് ചൂടാകുന്നതിന് ഇടയാക്കും. കൂടുതൽ സംസാരിക്കേണ്ടി വരുമ്പോൾ ലാൻഡ്ഫോണ്‍ ഉപയോഗിക്കുക.
Leave a Reply