Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 1:18 am

Menu

Published on October 3, 2013 at 9:51 am

പ്ലാസ്റ്റിക്‌ അങ്ങനെ ശനിയിലും എത്തി !!

titan-saturn-solar-system-cassini-spacecraft-propylene-plastic-in-titan-science-nasa

സൗരയൂഥത്തില്‍ ഭൂമിക്ക് പുറത്തൊരിടത്ത് ആദ്യമായി പ്ലാസ്റ്റിക്കിന്റെ ഘടകവസ്തു ഗവേഷകര്‍ കണ്ടെത്തി. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലാണ്, പ്ലാസ്റ്റിക്ക് നിര്‍മാണത്തിലുപയോഗിക്കുന്ന ‘പ്രൊപ്പിലീന്റെ’ സാന്നിധ്യം തിരിച്ചറിഞ്ഞത്.

നാസയുടെ കാസിനി പേടകം നടത്തിയ നിരീക്ഷണമാണ്, ഇത്തരമൊരു കണ്ടെത്തലിലേക്ക് ഗവേഷകലോകത്തെ നയിച്ചത്. വീടുകളിലുപയോഗിക്കുന്ന പാസ്റ്റിക്ക് ബക്കറ്റുകളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന രാസവസ്തുവാണ് പ്രൊപ്പിലീന്‍ ( propylene ).

‘ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിലോ ഉപഗ്രഹത്തിലോ പ്ലാസ്റ്റിക് ഘടകവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്’ – നാസ അറിയിച്ചു.

ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് വ്യത്യസ്ത രാസവസ്തുക്കളുടെ താപമുദ്ര മനസിലാക്കാനാകും. അങ്ങനെയാണ് പ്രൊപ്പിലീന്റെ സാന്നധ്യം മനസിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചതെന്ന് നാസ അറിയിച്ചു.

ടൈറ്റന്‍ അന്തരീക്ഷത്തിലെ ദുരൂഹമായ ചേരുവകളെക്കുറിച്ച് കുറച്ചുകൂടി വ്യക്തത ലഭിക്കാന്‍ പ്ലാസ്റ്റിക് ഘടകത്തിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ സഹായിക്കുമെന്ന്, കാസിനി ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റും നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകനുമായ സ്‌കോട്ട് എഡിങ്ടണ്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News