Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 11:22 pm

Menu

Published on May 31, 2016 at 11:20 am

നാലു വയസുകാരന്‍ ഗൊറില്ലയുടെ കൂട്ടിലേക്ക് വീണു;പിന്നീട് സംഭവിച്ചത്….

toddler-falls-into-gorilla-cage-at-cincinnati-zoo

ഒഹായോ: മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് വീണ നാലു വയസുകാരന്  രക്ഷിക്കാന്‍ ഗൊറില്ലയെ കൊന്നു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് കഴിഞ്ഞ ദിവസം ഗൊറില്ലയെ കൊന്ന് കുട്ടിയെ രക്ഷിച്ചത്. ഏകദേശം 180 കിലോഗ്രാം ഭാരമുള്ള 17 വയസുള്ള ഹറാംബെ എന്ന ഗൊറില്ലയുടെ കൂട്ടിലേക്കാണ് കുട്ടി വീണത്. കുട്ടി കൂട്ടിനകത്തേക്ക് വീണയുടനെ ഗൊറില്ല കുട്ടിയേയും എടുത്ത് കൂച്ചിന്റെ ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചു. കുട്ടിയെ ഉപദ്രവിക്കുമെന്ന് തോന്നിയപ്പോഴാണ് ഗൊറില്ലയെ വെടിവെച്ചു കൊല്ലാന്‍ മൃഗശാലാ അധികൃതര്‍ തയ്യാറായത്.മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗൊറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തത്. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗൊറില്ലയെ കൊന്നത്. ബാലനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Loading...

Leave a Reply

Your email address will not be published.

More News