Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:54 pm

Menu

Published on February 3, 2017 at 12:24 pm

മൊബൈല്‍ഫോണ്‍ തരൂ; ഒളിംപിക്‌സ് മെഡലുകള്‍ നിര്‍മ്മിക്കാനുണ്ട്

tokyo-2020-olympics-medals-to-be-made-from-mobile-phones

ലോക കായിക മാമാങ്കമായ ഒളിംപിക്‌സിന് അടുത്തായി വേദിയാകുന്നത് ജപ്പാനാണ്, 2020ല്‍. ജപ്പാനിലെ ജനങ്ങളോട് ഇപ്പോള്‍ തങ്ങളുടെ മൊബൈല്‍ഫോണുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഒളിംപിക്‌സ് അധികൃതര്‍. എന്തിനാണെന്നല്ലേ?

tokyo-2020-olympics-medals-to-be-made-from-mobile-phones

ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷിച്ച് താരങ്ങളെല്ലാം ടോക്യോയിലേക്ക് എത്തും. ഓരോ കായിക താരത്തിന്റേയും സ്വപ്‌നമാണ് ഒരു ഒളിംപിക് മെഡല്‍. ഈ മെഡലുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ജപ്പാന്‍കാരോട് മൊബൈലുകള്‍ നല്‍കാനാവശ്യപ്പെട്ടിരിക്കുന്നത്.

ജേതാക്കള്‍ക്കെല്ലാം നല്‍കാനാവശ്യമായ മെഡലുകളുടെ എണ്ണം ഏകദേശം അയ്യായിരത്തോളം വരും. എട്ടു ടണ്ണോളം ലോഹങ്ങളാണ് മെഡലുകള്‍ നിര്‍മ്മിക്കാനായി വേണ്ടിവരിക. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചതും ആവശ്യമില്ലാത്തതുമായ ഗാഡ്‌ജെറ്റുകളില്‍ നിന്ന് ഈ ലോഹങ്ങള്‍ കണ്ടെത്താനുള്ള പദ്ധതിയിലാണ ് ജാപ്പനീസ് അധികൃതര്‍.

tokyo-2020-olympics-medals-to-be-made-from-mobile-phones1

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിലെ പ്രധാന ലോഹം സ്വര്‍ണമാണെന്ന് എത്രപേര്‍ക്കറിയാം. ഇത്തരത്തില്‍ നിരവധി ലോഹങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഒളിംപിക്‌സ് ജേതാവ് നേടുന്ന സ്വര്‍ണ മെഡലിന്റെ മൂല്യം വിലമതിക്കാനാവാത്തതാണെങ്കിലും ആറു ഗ്രാം സ്വര്‍ണവും ബാക്കി വെള്ളിയും കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. 60 എം.എം എങ്കിലും വിസ്താരവും 3 എം.എം എങ്കിലും കനവും മെഡലിന് ഉണ്ടായിരിക്കും.

ഒരു ടണ്‍ ഇലക്ട്രോണിക് വേസ്റ്റില്‍ 300 ഗ്രാം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് ജപ്പാനില്‍ ഈയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ ലോകത്തെ ഏഴു ശതമാനം സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

tokyo-2020-olympics-medals-to-be-made-from-mobile-phones2

ജപ്പാന്‍ പോലെ ഇ- വേസ്റ്റുകള്‍ ധാരാളമുണ്ടാകുന്ന രാജ്യത്ത് ഇത്തരം പഴയ ഉപകരണങ്ങള്‍ ശേഖരിക്കാന്‍ ബോക്‌സുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇ- വേസ്റ്റുകള്‍ കുറയ്ക്കുനന്തിനൊപ്പം ലോഹസങ്കരങ്ങളുടെ പുനരുപയോഗവും ഉറപ്പുവരുത്താമെന്ന് ടോക്യോ 2020 സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ കോജി മുറോഫുഷി പറഞ്ഞു.

കഴിഞ്ഞ റിയോ ഒളിംപിക്‌സിലും 30 ശതമാനം മെഡലുകള്‍ നിര്‍മ്മിച്ചത് പാഴ്വസ്തുക്കളുടെ പുനരുപയോഗത്തില്‍ നിന്നായിരുന്നു. ഒളിംപിക്‌സ് സ്‌പോണ്‍സറായ ഡോകോമോയുടെ സ്റ്റോറുകളിലാണ് ബോക്‌സുകള്‍ സ്ഥാപിക്കുക.

tokyo-2020-olympics-medals-to-be-made-from-mobile-phones4

40 കിലോ സ്വര്‍ണം, 2,920 കിലോ വെള്ളി, 2,994 കിലോ വെങ്കലം എന്ന കണക്കില്‍ ലോഹം സംഭരിക്കാനാകുമെന്ന വിശ്വാസത്തിലാണ് സംഘാടകര്‍. ഇതിലൂടെ ഭാവിതലമുറയ്ക്ക് വലിയൊരു സന്ദേശവും നല്‍കാനാകുമെന്നും അധികൃതര്‍ വിശ്വസിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News