Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:03 am

Menu

Published on March 7, 2015 at 12:55 pm

അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം ..!

too-much-facebook-leads-to-envy-and-depression

ഫേസ്ബുക്കിന് മുന്നിൽ  മണിക്കൂറുകളോളം ചിലവഴിക്കുന്നവരാണോ നിങ്ങള്‍..? എങ്കിൽ സൂക്ഷിക്കുക..!അത് നിങ്ങളെ വിഷാദരോഗിയാക്കുമെന്ന് മുന്നറിയിപ്പ്.അമേരിക്കയിലെ മിസൗറി സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത് . 736 കോളേജ് വിദ്യാര്‍ഥികളിലായാണ് ഇവർ പഠനം നടത്തിയത്. ഫേസ്ബുക്കില്‍ പരിചയപ്പെടുന്നവരുമായി സ്വയം താരതമ്യപ്പെടുത്താന്‍ ഉള്ള ഒരു മാനസിക നില എല്ലാവരിലുമുണ്ട്. ഇവരുമായി സ്വയം താരതമ്യപ്പെടുത്തുക മാത്രമല്ല മറിച്ച് താന്‍ അവര്‍ക്കൊപ്പമെത്തില്ലെന്ന അവമതിപ്പ് മനസ്സില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നുണ്ട് ഒരുകൂട്ടം ഉപയോക്താക്കള്‍. ഇത്തരക്കാരിലാണ് വിഷാദരോഗം അതിഥിയായി വന്ന് ചേക്കേറുന്നത്. തീരേ ചെറിയ കാര്യങ്ങള്‍പോലും പൊലിപ്പിച്ച് കാണിക്കുന്ന ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കിടയില്‍ വേവലാതിപ്പെട്ട് പരക്കം പായുന്നവര്‍ താമസിയാതെ വിഷാദരോഗത്തിന് അടിമകളാകുമെന്ന് പഠനസംഘം അഭിപ്രായപ്പെടുന്നത്.അതേസമയം ,ഫേസ്ബുക്ക്‌ ഉപയോഗിക്കാത്തവർ കൂടുതൽ ഉന്മേഷവാന്മാരും പഠനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തുന്നവരുമായും കാണപ്പെട്ടതായും  ഇവർ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News