Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന കവി പാടിയിട്ടുണ്ട്. എന്നാൽ പലപ്പോഴും പല കുടുംബത്തിലും തമ്മിൽ കാണുമ്പോൾ തുടങ്ങും വഴക്ക്.കുടുംബം സ്വര്‍ഗമാക്കാണോ നരകമാക്കാണോ എന്ന് തീരുമാനിക്കേണ്ടത് ഒരുമിച്ച് ജീവിക്കുന്നവരാണ്. കുടുംബ ജീവിതത്തിന്റെ അടിസ്‌ഥാനം ഭാര്യയാണെന്നതിനാല്‍ അവരുടെ പ്രവര്‍ത്തിയാണ് കടുംബത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. ഇതാ ഭാര്യമാര്‍ക്ക് ചില നിര്‍ദേശങ്ങള്‍…
➨ഭര്‍ത്താവില്‍ നിന്ന് നല്ല പ്രവര്‍ത്തികളുണ്ടാകുമ്പോള്‍ ആദ്യം അഭിനന്ദിക്കേണ്ടത് ഭാര്യയാണ്. അവര്‍ നിങ്ങളില്‍ നിന്ന് അത് ആഗ്രഹിക്കുന്നുണ്ട്.
➨ നിങ്ങള്‍ ഒരു അമ്മയും ഭാര്യയും മാത്രമല്ല കാമുകി കൂടിയാണെന്ന് തിരിച്ചറിയുക. ഭാര്യ-ഭര്‍തൃബന്ധം വിജയകരമാകുന്നതിനുള്ള എളുപ്പവഴി നിങ്ങളിലെ കാമുകിയെ, കാമുകനെ നിലനിര്‍ത്തുക എന്നതാണ്.
➨ഭര്‍ത്താവ് പറയുന്ന എന്തിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാതെ നല്ലതെന്ന് തോന്നുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയിക്കില്ലന്ന് തോന്നിയാല്‍ സമാധാന പൂര്‍വ്വം പറഞ്ഞ് മനസിലാക്കുകയും ചെയ്യണം.
➨ ഭര്‍ത്താവായിരിക്കട്ടെ നിങ്ങളുടെ ഹീറോ… അത് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
➨ നിങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ ആദ്യം ഭര്‍ത്താവിനോട് തന്നെ ചോദിക്കുക. എന്നാല്‍ ഏതു കാര്യത്തിനും ഭര്‍ത്താവിന്റെ പിന്നാലെ സഹായത്തിനായി നടക്കരുത്. കാരണം സ്വന്തം കാലില്‍ നില്‍ക്കുന്ന സ്‌ത്രീകളെയാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്‌ടം.
➨ നിങ്ങളുടെ വ്യക്‌തിത്വത്തെ നിലനിര്‍ത്തികൊണ്ട് തന്നെ ഭര്‍ത്താവിന്റെ ഇഷ്‌ടങ്ങള്‍ നടത്തി കൊടുക്കുക.
➨ നിങ്ങള്‍ ഒരു അമ്മയും മകളും സുഹൃത്തും ഓഫീസറും ഒക്കെയാണ്, എങ്കിലും ഭര്‍ത്താവ് ആഗ്രഹിക്കുന്ന സമയം അദ്ദേഹത്തിന് നല്‍കുക. അത് അവരെ കുടുതല്‍ സന്തോഷിപ്പിക്കും
➨ ചിലപ്പോഴെക്കെ അത്ഭുതപെടുത്തുന്ന സമ്മാനങ്ങള്‍ നല്‍കി അദ്ദേത്തെ അംമ്പരപ്പിക്കാം.
➨ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികം, എന്നാല്‍, അത് ഒരു രാത്രിക്കപ്പുറം നീണ്ടു പോകാതിരിക്കുക. നിങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. അത് നിങ്ങളുടെ പരാജയമല്ല, മറിച്ച് സ്വഭാവത്തിന്റെ സൗന്ദര്യത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഭര്‍ത്താവിന്റെ കുറ്റം മാത്രം പറഞ്ഞ് വില കുറച്ച് കാണതിരിക്കുക.
➨ നിങ്ങള്‍ എന്തു കാര്യം ചെയ്യുന്നതിന് മുമ്പും അഭിപ്രായം ചോദിക്കുക. അത് അദ്ദേഹത്തോടുള്ള ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ ബഹുമാനം നല്‍കുമ്പോള്‍ അദ്ദേഹം നിങ്ങളെയും ബഹുമാനിക്കും.
➨ അവസരോജിതമായി അവര്‍ ആഗ്രഹിക്കുന്ന പരിഗണനകള്‍ നല്‍കുക.
➨ അമ്മായിയമ്മയെ സ്വന്തം അമ്മയായി കരുതുക.
➨ ഭര്‍ത്താവിന്റെ കുടുംബകാര്യങ്ങളില്‍ അദ്ദേഹം ആഗ്രഹിക്കുന്ന പരിഗണന കൊടുക്കുക.
ഇനി ഇതൊക്കെ ഒന്നു പരീക്ഷിച്ച് നോക്കു…. ഭര്‍ത്താവിനും നിങ്ങള്‍ക്കും ഇടയിലെ ബന്ധം ഊഷ്‌മളമാകുന്നത് അനുഭവിച്ചറിയു.
Leave a Reply