Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സികോ: മെക്‌സിക്കോയിലെ പെൺവാണിഭ സംഘങ്ങളുടെ ലൈംഗിക ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പതിനാറുകാരി. മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോ എന്ന പെണ്‍കുട്ടിയാണ് ലോകമറിയാത്ത ക്രൂരതയുടെ വെളിപ്പെടുത്തലുകൾ നടത്തിയത്.സി എന്‍ എന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപെടുത്തല്‍.ദിവസം 30ല്‍ കൂടുതല്‍ തവണ നാലു വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയായിരുന്നെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.പന്ത്രണ്ടാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരനാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തില്‍ എത്തിച്ചത്. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് ലൈംഗികവൃത്തിക്കായി തന്നെ ആദ്യമായി കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞു. പിന്നീട് പലയിടത്തും തന്നെ കാഴ്ചവെച്ചതായും കര്‍ല ജാക്കിന്റോ കൂട്ടിച്ചേര്‍ത്തു. ലൈംഗിക പീഡനത്തിന് പുറമെ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയയും ഇസ്തിരപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ആറും ഒന്‍പതും വയസ്സായ പെണ്‍കുട്ടികളേയും പെണ്‍വാണിഭ സംഘം ഉപയോഗിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
–
–
Leave a Reply