Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:15 pm

Menu

Published on January 19, 2015 at 12:29 pm

9000 രൂപയ്ക്ക് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ അവസരം

travel-india-for-rs-9000

കൊച്ചി: ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഏതൊരാൾക്കും ആഗ്രഹമുണ്ടായിരിക്കും. പണച്ചെലവ് ഓർത്താണ് പലരും ഇതിൽ നിന്ന് പിന്മാറുന്നത്. എങ്കിൽ ഇപ്പോഴിതാ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഒരു അവസരം. അതും വെറും 9000 രൂപയ്ക്ക്. ഐ ആർ സി ടി സി ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഭാ​ര​ത​ദർ​ശൻ​ ​യാ​ത്ര​യിലാണ് പ​ത്ത് ​ദി​വ​സം​ ​കൊ​ണ്ട് ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​ച​രി​ത്ര​ഭൂ​മി​കൾ മിക്കതും സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ആഗ്ര, ഡല്‍ഹി, ഗോവ, ജയ്പൂര്‍, അമൃത്‌സര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പത്ത് ദിവസത്തെ ഈ യാത്രയ്ക്ക് താ​മ​സ​വും​ ​ഭ​ക്ഷ​ണ​വും​ ​ഉൾ​പ്പ​ടെ​ വെറും 9075 രൂപയാണ് ഒരാളുടെ നിരക്ക്. ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന് ​മ​ധു​ര​യിൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​ട്രെ​യിൻ​ 15​നാ​ണ് ​തിരികെയെത്തുക.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂർ,​ ​ഷൊർ​ണൂർ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂർ,​ ​കാ​സർ​കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളിൽ​ ​നി​ന്ന് ​ട്രെ​യി​നിൽ​ ​ക​യ​റാവുന്നതാണ്. യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് 11 നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളാണ്. മുന്‍ കുട്ടി സീറ്റ് ബുക്കു ചെയ്യുന്നതിന് www.irctctourism.com എന്നവെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ബുക്ക് ചെയ്യാനും 9567863242, 048423829991എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News