Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 4:02 am

Menu

Published on December 9, 2016 at 11:37 am

ലോകം ചുറ്റാനിറങ്ങിയ യുവാവിന് അമ്മയോട് പറയാനുള്ളത്…..

travel-the-world-but-make-sure-mom-knows-youre-ok-like-this-man-does

മക്കളെ ഓര്‍ത്ത് ടെന്‍ഷനടിക്കുന്ന അമ്മമാരാണ് കൂടുതലും. ബാല്യമായാലും കൗമാരമായാലും യുവത്വമായാലും അമ്മക്ക് ആധി തന്നെ. എവിടെയെങ്കിലും യാത്രക്കിറങ്ങിയാലാകും ഈ ടെന്‍ഷന്‍ വര്‍ധിക്കുക. കുഴപ്പമൊന്നുമില്ലാതെ എത്തിയോ? എന്തെങ്കിലും കഴിച്ചോ? അവിടെ തണുപ്പുണ്ടോ? കൂടെ ആരെങ്കിലുമുണ്ടോ? ഇങ്ങനെ നീളും ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറഞ്ഞ് അമ്മയെ ടെന്‍ഷന്‍ ഫ്രീ ആക്കാന്‍ നിന്നാല്‍ ട്രിപ്പ് കുളമാകില്ലേ?
ഇതാ, ബ്രസല്‍സുകാരനായ ഈ 27കാരനെ പരിചയപ്പെടുക. ജൊനാഥാന്‍ കബ്ബന്‍ ക്വിനോനെസ്.
ലോകം ചുറ്റാനിറങ്ങിയതാണ് ഈ യുവാവ്. ജൊനാഥാന്റേത് സൂപ്പര്‍ കൂള്‍ അമ്മയൊന്നുമല്ല, നിസ്സാരകാര്യങ്ങള്‍ക്കുപോലും ടെന്‍ഷന്‍ അടിക്കുന്ന, മകന്റെ കാര്യത്തില്‍ അതീവശ്രദ്ധയുള്ള അമ്മയാണ്. നീണ്ട യാത്രക്കിടയില്‍ അമ്മയുടെ ടെന്‍ഷന്‍ പരിഹരിക്കാന്‍ ജൊനാഥാന്‍ ഒരു വഴി കണ്ടുപിടിച്ചു.
പോകുന്ന സ്ഥലങ്ങളിലെല്ലാം നിന്ന് ഫോട്ടോ എടുത്ത് അമ്മക്കയച്ചുകൊടുക്കുക. അമ്മേ, എനിക്ക് സുഖമാണ് എന്ന പ്ലക്കാര്‍ഡും പിടിച്ചാണ് ജൊനാഥാന്‍ ചിത്രങ്ങളെടുക്കുക. മോം ഐ ആം ഫൈന്‍ എന്ന ഹാഷ്ടാഗില്‍ എല്ലാ ചിത്രങ്ങളും ജൊനാഥാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ജൊനാഥാന്‍ കണ്ടുപിടിച്ച ഈ വിദ്യ ലോകത്തെമ്പാടുമുള്ള മക്കള്‍ക്ക് നന്നേ ബോധിച്ച മട്ടാണ്. രണ്ട് മാസം കൊണ്ട് 38,000 ഫോളോവേഴ്‌സാണ് ജൊനാഥാന് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ജൊനാഥാന്‍ താരമായിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News