Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:30 am

Menu

Published on February 14, 2015 at 12:27 pm

കാന്‍സറിനെയും എയ്ഡ്‌സിനെയും പ്രതിരോധിക്കാന്‍ കടലിൽ നിന്നും ഔഷധങ്ങള്‍

turn-to-the-sea-for-cancer-aids-cure

കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് എതിരെ  ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധങ്ങള്‍ സമുദ്രവിഭവങ്ങളില്‍ നിന്നു വികസിപ്പിച്ചെടുക്കുന്നു.കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) യാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ രോഗങ്ങൾക്ക് ഇപ്പോഴുള്ള മരുന്നുകളേക്കാൾ ഇരട്ടി ഫലം കടൽ ഔഷധങ്ങളിൽ നിന്നു ലഭിക്കുമെന്നും പഠനം പറയുന്നു. കടലില്‍ കാണപ്പെടുന്ന സ്‌പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍, കക്കകള്‍ എന്നിവയില്‍ നിന്നു മരുന്നുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാൻസറിനും എയ്ഡ്സിനും പുറമെ നാഡിരോഗ ചികിത്സയ്ക്കും പ്രയോജനകരമായ ബയോ ആക്ടീവ് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയ കടൽ സ്പോഞ്ചസ്, ആൽഗകൾ എന്നിവ ജീവൻരക്ഷാ ഔഷധരംഗത്ത് വലിയ സംഭാവന നൽകാൻ ശേഷിയുള്ളവയാണ്. നിലവിൽ സൗന്ദര്യവർധക പദാർഥങ്ങളുടെ നിർമാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നത്ഇതിനു മുൻപും വിവിദ രോഗങ്ങളുടെ ചികിത്സയ്ക്കായി സമുദ്രത്തിൽ നിന്നും ,മരുന്നുകൾ വേർതിരിച്ചെടുത്തിട്ട് ഉണ്ട്.മെഡിറ്ററേനിയന്‍ ട്യൂണികേറ്റ് ഉപയോഗിച്ചു നിര്‍മിക്കുന്ന ആപ്‌ളിഡൈന്‍ , ഡോഗ് ഫിഷില്‍ നിന്നു നിര്‍മിക്കുന്ന സ്‌ക്വലാമിന്‍, സീ ഹെയറില്‍ നിന്നു നിര്‍മിക്കുന്ന ഡോലസ്‌റ്റൈന്‍ എനീ ഔഷധങ്ങൾ  കാൻസർ ചികിത്സയ്ക്കും കടല്‍ സ്‌പോഞ്ചില്‍ നിന്നും നിര്‍മിച്ച ഡിസ്‌കോഡെമോലെഡ് എന്ന മരുന്ന് ട്യൂമര്‍   ചികിത്സയ്ക്കും , പ്രയോജനകരമാണ്..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News