Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:24 am

Menu

Published on December 6, 2013 at 1:08 pm

ഇനി ഏത് ഫോണുകളിലും ഇന്റര്‍നെറ്റില്ലാതെ ട്വിറ്ററും ഉപയോഗിക്കാം

twitter-to-be-available-on-mobile-phones-without-internet

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഫോണുകളില്‍ ഇനി ട്വിറ്ററും ഉപയോഗിക്കാം.ഫേസ്ബുക്കിനെ സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ യുട്ടോപ്പിയ എന്ന കമ്പനി തന്നെയാണ് ട്വിറ്ററും ജനകീയമാക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോ ബ്ലോഗിംഗ് വെബ് സൈറ്റാണ് ട്വിറ്റര്‍.140 അക്ഷരങ്ങളുടെ കളികളിലൂടെ ന്യൂസ് ബ്രേക്കിംഗിന്റെയും കുഞ്ഞന്‍ മെസേജുകളുടെയും ഒരു പുതിയ ലോകം തന്നെയാണ് ട്വിറ്റര്‍ നെറ്റിസണ്‍മാര്‍ക്ക് പരിചയപ്പെടുത്തിയത്.നെറ്റില്ലാതെ ഫേസ്ബുക്ക് കിട്ടുമെന്ന വാര്‍ത്ത കേട്ട് ട്വിറ്റര്‍ മാത്രം അടങ്ങിയിരിക്കുന്നത് എങ്ങനെ,ഈ അന്വേഷണമാണ് സ്മാര്‍ട്ട് ഫോണും നെറ്റുമില്ലാതെ ട്വീറ്റും സാധ്യമാക്കുന്നത്.അടുത്ത വര്‍ഷം പകുതിയോടെ ഈ സംവിധാനം നിലവില്‍ വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ഒരു കോഡ്‌ ഡയല്‍ ചെയ്താല്‍ ഉപഭോക്ക്താക്കള്‍ക്ക് ട്രെണ്ടിംഗ് ആയ ട്വിറ്റര്‍ തലക്കെട്ടുകള്‍ അറിയുവാന്‍ പറ്റും.11 മില്ല്യന്‍ ആളുകള്‍ നിലവില്‍ യുട്ടോപ്പിയയുടെ സര്‍വീസ്‌ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.230 മില്ല്യന്‍ ആണ് ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം.ടെലികോം പ്രോട്ടോകോള്‍ ആയ യുഎസ്എസ്ഡി എന്ന സംവിധാനമാണ് യുട്ടോപ്പിയ ഉപയോഗിക്കുന്നത്.യു എസ് എസ് ഡി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ട്വിറ്റര്‍ ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുക.ഇതില്‍ ചിത്രങ്ങള്‍, വീഡിയോ എന്നിവ കാണാന്‍ സാധിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News