Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോർത്ത് കരോലിന: പോലീസിനെ പേടിച്ചു ഒരു അമേരിക്കക്കാരൻ കടലിലേക്ക് ചാടിയപ്പോൾ കടലിൽ കാത്തിരുന്നത് ഒരു വമ്പൻ സ്രാവും. അമേരിക്കയിലാണ് സംഭവം നടന്നത്. പൊലീസിന് അവസാനം ആളെ പിടികൂടൽ രക്ഷാപ്രവർത്തനം ആയി മാറി.
ട്രാഫിക് പോലീസിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഇയാൾ കടലിലേക്ക് എടുത്ത് ചാടിയത്. ബുദ്ധനാഴ്ച നോർത്ത് കരോലിനയിലെ സർഫ് സിറ്റിയിൽ ഒരു കേസിൽ കുടുങ്ങി പോലീസിന്റെ അടുത്ത് നിന്നും രക്ഷപ്പെടുന്നതിനിടെ സക്കറിയ കിങ്‌സ്‌ബറി എന്നയാൾക്കാണ് ഈ ഗതി വന്നത്.
കാറിൽ നിരോധിത വസ്തുക്കൾ കണ്ടതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കാറിൽ നിന്നും ഇറങ്ങിവരാൻ ഇയാളോട് പറയുകയായിരുന്നു പോലീസുകാർ. ഇറങ്ങി വന്ന ഇയാൾ ഉടൻ തന്നെ തൊട്ടടുത്ത ബീച്ചിലേക്ക് ഓടുകയും കടലിലേക്ക് ചാടി നീന്തിപ്പോവുകയും ചെയ്തു.
അങ്ങനെ ഡ്രോണിന്റെ സഹായം വരെ പൊലീസിന് ആവശ്യമായി വന്നു. ഇയാൾ ചാടി ഒരു മണിക്കൂർ കഴിഞ്ഞ ശേഷം കരയിൽ നിന്നും 4000 അടി ദൂരെയായി ഇയാളെ ഡ്രോണിലൂടെ കണ്ടെത്തി. കണ്ടെത്തിയ സമയത്ത് ഇയാളുടെ തൊട്ടരികിൽ തന്നെയായി ഒരു വലിയ സ്രാവും ഉള്ളതായി കണ്ടു.
തുടർന്ന് പിടികൂടൽ ശ്രമം രക്ഷപ്പെടുത്തലിലേക്ക് മാറിയതായി പോലീസ് പറഞ്ഞു. ഒരു ലോക്കൽ ടീവീ ചാനൽ ഈ ഡ്രോൺ ദൃശ്യങ്ങൾ യൂട്യൂബിൽ ഇടുകയും ചെയ്തിരുന്നു. നീണ്ട മൂന്നു മണിക്കൂറുകൾക്കൊടുവിലാണ് അവസാനം ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ മയക്കുമരുന്ന് കേസ് അടക്കം പലതും ഉള്ളതായും പോലീസ് പറഞ്ഞു.
Leave a Reply