Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അമ്മ മരിച്ച രണ്ടുവയസ്സുകാരൻറെ വിഷമം താങ്ങാനാകാതെ അച്ഛൻ ആത്മഹത്യ ചെയ്തു.
കിഴക്കന്‍ ദില്ലിയിലെ കൈലാഷ് നഗര്‍ സ്വദേശി വിജയ് ദ്വിവേദിയാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ പ്രിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇവരുടെ മകനാണ് രണ്ടുവയസ്സുകാരനായ പപ്പു. അമ്മയുടെ മരണശേഷം പപ്പു എന്നും അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് കരച്ചിൽ പതിവായിരുന്നു. 2013 ൽ വിവാഹിതരായ ഇരുവരും ലക്നൗ സ്വദേശികളാണ്.വസ്ത്ര നിര്‍മ്മാണ ശാലയിലെ ജോലിക്കാരനാണ് മരിച്ച വിജയ്.
–
–
മാര്‍ച്ച് 22നാണ് പ്രിയയെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഹാര സാധനങ്ങള്‍ വാങ്ങാൻ പ്രിയ വിജയിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണം ഇല്ലെന്ന് വിജയ് പറയുകയും ഇതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പ്രിയ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ മകന്‍ പപ്പു അതിന് ശേഷം അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് നിർത്താതെയുള്ള കരച്ചിലായിരുന്നു. ഈ വിഷമം താങ്ങാനാവാതെ പ്രിയ ആത്മഹത്യ ചെയ്ത റൂമിലെ അതേ ഫാനില്‍ വിജയ് യും തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് വിജയ് ആത്മഹത്യ ചെയ്തത്. അത് ഇപ്രകാരമായിരുന്നു. “അവന്റെ കരച്ചില്‍ കേട്ടുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്റെ ഭാര്യയില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നതായി എനിക്ക് തോന്നുന്നു. അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോകുന്നു.”
–
–
കുടുംബത്തിലെ ചില സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് പ്രിയ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നല്ലാതെ ഇവരുടെ കുടുംബം സമാധാനപരമായാണ് ജീവിച്ചിരുന്നതെന്നാണ് .
Leave a Reply