Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:25 am

Menu

Published on June 25, 2015 at 5:44 pm

അയച്ച മെയിലും ഇനി തിരിച്ചു പിടിക്കാം

undo-send-email-tool-for-users

എത്തിക്കഴിഞ്ഞു ഉപഭോക്താക്കൾക്കായി ഗൂഗിളിന്റെ പുതിയ സേവനം…ഒരിക്കല്‍ അയച്ച മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ജി-മെയിലില്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ ജി-മെയില്‍ ലാബില്‍ നേരത്തെ തന്നെ ലഭ്യമാക്കിയിരിക്കുന്ന ഈ സംവിധാനം ഇപ്പോഴാണ് ജി-മെയിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

ജി-മെയിലില്‍ ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം ഉള്‍പ്പെടുത്താവുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള നിരവധി ഫീച്ചറുകള്‍ ജി-മെയില്‍ ലാബില്‍ ലഭിക്കും. ഇതിനായി ജി-മെയില്‍ ലോഗിന്‍ ചെയ്തശേഷം മുകളില്‍ വലതുവശത്ത് കാണുന്ന ഗിയര്‍ അടയാളത്തില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സില്‍ പ്രവേശിച്ചാല്‍ ലാബ്സ് എന്ന ടാബ് കാണാം അവിടെ നിന്നും ഈ ഫീച്ചറുകൾ എനേബിൾ ചെയ്യാവുന്നതാണ്. നിലവിൽ സജീവമായ സേവനങ്ങൾ ഡിസേബിൾ ചെയ്യാനും ഇവടെ സാധിക്കും.

ഈ ഫീച്ചറുകൾ എല്ലാം തന്നെ ഏത് നിമിഷവും മാറ്റങ്ങള്‍ക്ക് വിധേയമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു ലാബ് ഫീച്ചറിനെ സ്ഥിരമായി ഉള്‍പ്പെടുത്തുകയെന്നത് ‘അണ്‍ഡ‍ൂ’ എന്ന സംവിധാനം ജി-മെയിലി‍ൽ ഉള്‍പ്പെടുത്തുന്നതോടെ ഗൂഗിള്‍ ചെയ്യുന്നത്.

സെറ്റിംഗ്സിലെ ആദ്യത്തെ ടാബായ ‘ജനറല്‍’ എന്നതില്‍ നിന്നും ‘അണ്‍ഡൂ സെന്‍ഡ്‌ ‘ എന്ന സംവിധാനം എനേബിള്‍ ചെയ്യാം അതോടൊപ്പം അണ്‍ഡൂ ചെയ്യാനുള്ള സമയ ദൈർഘ്യവും ഇവിടെ ക്രമീകരിക്കാം.നിങ്ങള്‍ അയക്കുന്ന മെയിലിനെ ഏതാനും സെക്കന്റുകള്‍ വൈകിപ്പിച്ച് അയയ്ക്കുന്ന രീതിയാണ് ഗൂഗിള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇപ്രകാരം 5 മുതൽ 30 സെക്കന്റ് വരെയുള്ള സമയങ്ങളിലേയ്ക്ക് അയച്ച മെയിലിനെ വൈകിപ്പിച്ചു നിര്‍ത്താനും വേണമെങ്കില്‍ ‘അണ്‍ഡൂ’ ചെയ്യാനും കഴിയും.

Loading...

Leave a Reply

Your email address will not be published.

More News