Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:39 am

Menu

Published on June 17, 2015 at 3:48 pm

അനുമതിയില്ലാത്ത യാത്രക്കാരെ തിരിച്ചയ്ക്കാൻ ലുഫ്താൻസ എയർലൈൻസ് വിമാനം തിരിച്ചുവിളിച്ചു

united-airlines-recalling-all-furloughed-pilots

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് യുഎസിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയ ലുഫ്താൻസ എയർ ലൈൻസിൽ നാടകീയ സംഭവങ്ങൾ. പറന്നുയരാൻ റൺവേയിലേയ്ക്ക് നീങ്ങിയ വിമാനം അടിയന്തരമായി തിരിച്ചുവിളിച്ചു. ഇന്ത്യയിലിറങ്ങാൻ അനുമതിയില്ലാത്ത രണ്ടുയാത്രക്കാരെ തിരിച്ചയ്ക്കാനായിരുന്നു ഇത്.

വിമാനത്താവളത്തിലെ എമിഗ്രേഷൻസ് വിഭാഗമാണ് ഇവരെ എയർലൈൻ അധികൃതർക്ക് കൈമാറിയത്. ഇന്നലെ രാത്രിയാണ് സംഭവം. വിമാനം പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് പൈലറ്റിന് അടിയന്തര ഫോൺകോൾ വന്നതും റൺവേയിൽ നിന്ന് തിരിച്ചുവരാൻ ആവശ്യപ്പെട്ടതും. അതേസമയം, യാത്രക്കാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News