Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:03 am

Menu

Published on June 14, 2017 at 4:07 pm

മുതലയുടെ പ്രതിമയല്ല; ഇതൊരു വീടാണ്

unusual-crocodile-house

ഒരു വീട് വെക്കുകയെന്നത് മിക്ക ആളുകളുടേയും സ്വപ്‌നമാണ്. സ്വന്തം വീടിനെ കുറിച്ച് സങ്കല്‍പ്പങ്ങളില്ലാത്തവര്‍ കുറവാണ്. ഓരോരുത്രും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മ്മിക്കാറ്.

എന്നാല്‍ വീട് നിര്‍മ്മിക്കുമ്പോള്‍ ചിലരുടെ മനസിലെ ഭാവന കണ്ടാല്‍ ആരുമൊന്നു മൂക്കത്ത് വിരല്‍വെച്ചുപോകും. കാരണം ചില ഡിസൈനുകകള്‍ അത്തരത്തിലുള്ളതാകും. ഐവറികോസ്റ്റിലെ അബിഡ് ജാന്‍ എന്ന സ്ഥലത്തുള്ള വീടും ഇത്തരമൊരു കിറുക്കിന്റെ ഉദാഹരണമാണ്.

കാരണം ഈ വീടിന് ഒരു മുതലയുടെ രൂപമാണുള്ളത്. വീട് കണ്ടാല്‍ നല്ല അസല്‍ മുതല ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നു.

2008ലായിരുന്നു ഈ മുതല വീടിന്റെ നിര്‍മ്മാണം. മൗസാ കാലോ എന്നയാളാണ് ഈ വീട് പണിതത്. പക്ഷേ വീടിനകത്ത് കഴിയാനുള്ള ഭാഗ്യമൊന്നും മൗസാ കാലോയ്ക്ക് ഉണ്ടായില്ല. വീട് പൂര്‍ത്തിയാകുന്നതിന് രണ്ടുമാസങ്ങള്‍ക്കു മുന്‍പ് മൗസാ മരിച്ചു.

മുതലയുടെ ആകൃതിയിലുള്ള വീട്ടില്‍ സാധാരണവീടുതകളിലേതുപോലെ ജനലുകളും കിടപ്പുമുറിയുമെല്ലാം പണികഴിപ്പിച്ചിട്ടുണ്ട്. വെള്ള കുമ്മായം ഉപയോഗിച്ചാണ് വീടിന്റെ ഇന്റീരിയര്‍ പെയിന്റ് ചെയ്തിരിക്കുന്നത്. നിലത്ത് വിവിധ നിറത്തിലുള്ള തറയോടുകള്‍ പാകിയിട്ടുണ്ട്. ഒരാള്‍ക്ക് സുഖമായി ഈ വീട്ടില്‍ കഴിയാം. ധാരാളം സഞ്ചാരികളാണ് മുതലവീട് കാണാനായി നിത്യവും ഇങ്ങോട്ടെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News