Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:22 pm

Menu

Published on July 16, 2013 at 11:37 am

വളർത്തുപൂച്ച ചത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

upset-over-pets-death-woman-commits-suicide

ഹൈദരബാദ്: ഓമനയായി വളര്‍ത്തിയ പൂച്ച ചത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഹൈദരബാദിലെ അംബെര്‍പേട്ടിലാണ് സംഭവം. 25 കാരിയായ സ്വര്‍ണലതയാണ് മനോവിഷമം മൂലം സ്വന്തം വീട്ടില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. സ്വര്‍ണലതയുടെ ഓമനയായ പൂച്ച രണ്ട് ദിവസം മുമ്പാണ് ചത്തത്. അതിന് ശേഷം സ്വര്‍ണലത ഏറെ ദു:ഖിതയായിരുന്നു. പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്ന് കാണിച്ചുകൊണ്ട് സ്വര്‍ണലത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News