Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:02 am

Menu

Published on October 11, 2016 at 1:57 pm

ഇന്റർനെറ്റില്ലാതെ എങ്ങനെ വാട്സ്‌ആപ്പ് വഴി ചാറ്റ് ചെയ്യാം?

use-whatsapp-without-internet-connection

വാട്സ് ആപ്പ് ഇപ്പോള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല.വീഡിയോകളും ഫയലുകളും ചിത്രങ്ങളുമെല്ലാം തന്നെ മറ്റൊരാളുമായി പങ്കുവയ്ക്കാൻ എളുപ്പം വാട്സ്ആപ്പിലൂടെ സാധിക്കും. എന്നാൽ ഇതൊക്കെ ചെയ്യുവാനും ഇന്റർനെറ്റ് കൂടിയേ തീരൂ.എന്നാൽ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്യാൻ കഴിഞ്ഞാലോ?അത് എങ്ങനെയാണെന്നു നോക്കാം…..
ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു സിം ആണ് ‘ചാറ്റ്‌സിം’. അതായത് നിരക്കുകള്‍ ഇല്ലാതേയും ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു.
chat-sim

ഫോട്ടോകളും, വീഡിയോകളും, സ്മൈലികളും എല്ലാം ഉയര്‍ന്ന വേഗതയില്‍ അയയ്ക്കാന്‍ സാധിക്കുന്ന ഒരേ ഒരു സിമ്മാണ് ചാറ്റ്‌സിം.ഇത് ആദ്യമായി അവതരിപ്പിച്ചത് ഷാങ്ഹായിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ്.ലോകത്ത് എവിടെ വേണമെങ്കിലും സൗജന്യമായി ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പുകളില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഈ സിം പ്രവര്‍ത്തിക്കുന്നത് വൈഫൈയുടെ ആവശ്യകത പോലും ഇല്ലാതെയാണ്.

chat-sim

വാട്സ് ആപ്പ് , ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയ ഒട്ടനവധി തല്‍ക്ഷണ ആപ്സ്സുകളില്‍ ചാറ്റ്‌സിം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് തങ്ങളുടെ സഹജീവനക്കാരുമായും, ബന്ധുക്കളുമായും നിനന്തരം ബന്ധപ്പെടുന്നതിന് ഈ ചാറ്റ്‌സിം വളരെ ഏറെ പ്രയോചനപ്പെടുന്നു.

chat

മികച്ച മെസേജിങ്ങ് ആപ്പുകളില്‍ വളരെ ഉയര്‍ന്ന വേഗതയിലും നെറ്റ്‌വര്‍ക്കുകളിലും നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ സാഹായിക്കുന്നു ചാറ്റ്‌സിം സാഹായിക്കുന്നു.

WhatsApp chat

ചാറ്റ്‌സിമ്മിന്റെ അടിസ്ഥാന പ്ലാന്‍ 950 രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ടെക്സ്റ്റ് മെസേജുകള്‍, ഇമോജികള്‍ എന്നിവ ഒരു വര്‍ഷം വരെ ഫ്രീയായി അയയ്ക്കാം. 950 രൂപയ്ക്കും 4750 രൂപയ്ക്കും ഇടയില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് വോയിസ് കോള്‍, വീഡിയോ കോള്‍ കൂടാതെ വീഡിയോ ഫയലുകളും ഷെയര്‍ ചെയ്യാവുന്നതാണ്.കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ചാറ്റ്‌സിം ലഭിക്കുന്നതാണ്. ലോകത്തിലെ എല്ലായിടത്തു നിന്നും ചാറ്റ്‌സിം വാങ്ങാവുന്നതുമാണ്.

Loading...

Leave a Reply

Your email address will not be published.

More News