Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:42 am

Menu

Published on October 10, 2015 at 10:00 am

ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകത്തിനു പിന്നിൽ ഭാര്യ; പ്രതി കസ്റ്റഡിയിൽ

valanchery-murder-accused-arrested

മലപ്പുറം: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദിന്റെ കൊലപാതകത്തിൽ കുടുംബസുഹൃത്തായ പ്രതി യൂസഫ് കൊച്ചിയിൽ പിടിയിൽ.കൊലപാതകത്തിൽ ഭാര്യ ജ്യോതിക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഒപ്പം നിന്നാൽ ഫ്ളാറ്റ് നൽകാമെന്ന് ജ്യോതി പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ജ്യോതിയെ ഉടൻ അറസ്റ്റു ചെയ്തേക്കും.

കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ ഒരു കുട്ടിയുമുണ്ട്, സ്ത്രീ രണ്ടാമതും ഗർഭിണിയുമാണ്. ഇത് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതിനും സ്വത്ത് വീതം വയ്ക്കുന്നതിലേക്കും നയിക്കും. ഇതേത്തുടർന്ന് ജ്യോതിയുടെ നിർദേശപ്രകാരമാണ് കൊച്ചിയിൽ വച്ച് പരിചയമുള്ള യൂസഫ് വീട്ടിൽ വരുന്നത്. രാത്രി ഏഴുമണിയോടെ വളാഞ്ചേരിയിലെത്തിയ യൂസഫിനെ ജ്യോതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് വീട്ടിൽ കാത്തിരുന്ന യൂസഫ് ഒന്നരയോടുകൂടി കൃത്യം നിർവഹിച്ച് രക്ഷപെട്ടു. ഇറ്റാലിയൻ പൗരത്വമുള്ള ജ്യോതി പിടിയിലായില്ലെങ്കിൽ അവിടേക്ക് കടക്കാമെന്നാണ് കരുതിയിരുന്നത്. കൊലപാതകം നടത്തുകയാണെങ്കിൽ യൂസഫിന് ഫ്ളാറ്റ് നൽകാമെന്ന് ജ്യോതി വാഗ്ദാനം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News