Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:22 am

Menu

Published on December 1, 2015 at 12:42 pm

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നു;സത്യമെന്തെന്ന് അറിയാതെ ഭീതിയോടെ ജനങ്ങൾ ..!!(വീഡിയോ )

vans-and-car-levitate-fly-through-air-in-a-busy-intersection-in-china

ബീജിംങ്: ചൈനയിലെ തിരക്കുള്ള റോഡിൽ  ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ പൊടുന്നനെ വായുവില്‍ ഉടര്‍ന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ട്രാഫിക്കിലെ സിസിടിവി യിലാണ് ഈൗ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരിക്കുനത്.സീബ്രാ ലൈനിന് അടുത്തായി എത്തുന്ന വാഹനങ്ങള്‍ വായുവില്‍ ഉയര്‍ന്ന് താഴെ വീഴുന്നതും സമീപത്തുകൂടി കടന്നുപോകുന്ന യാത്രക്കാര്‍ ഭയന്ന് മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.യാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനായി ഒരു വാന്‍ റോഡില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ നടക്കുന്നത് ഗൗനിക്കാതെ മറ്റൊരു വാന്‍ റോഡിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാതെ സീബ്ര ക്രോസിങ്ങിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന വാനാണ് പെട്ടെന്ന് വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്നത്. ഈ വാഹനത്തിനൊപ്പം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനവും വായുവില്‍ ഉയരുന്നുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്ക് സംഭവിച്ച അപകടം ഗൗനിക്കാതെ ഒരാള്‍ റോഡിലൂടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോകുന്നതും ദുരൂഹത പടര്‍ത്തുന്നു. ഭൂമികുലുക്കമാണ് ചിലർ പറയുന്നുണ്ടെങ്കിലും ആ സമയത്ത് ഭൂമികുലുക്കമൊന്നും  രേഖപ്പെടുത്തിയിട്ടില്ലെന്നാണ്  ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ അറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.


Loading...

Leave a Reply

Your email address will not be published.

More News