Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:14 pm

Menu

Published on March 15, 2017 at 2:04 pm

ലൈംഗിക പീഡനത്തിനിരയായ പത്തു വയസുകാരന്റെ തുറന്ന കത്ത് വൈറല്‍

victim-sexual-abuse-writes-open-letter-children-abused

സ്ത്രീകള്‍ക്കുമാത്രമല്ല ഇന്നത്തെക്കാലത്ത് ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതെന്നതിന്റെ തെളിവുകള്‍ ദിനവും നമ്മള്‍ പത്രങ്ങളില്‍ കാണുന്നതാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പിറന്നുവീഴുന്ന പിഞ്ചുപൈതല്‍ മുതല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ ഇന്ന് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്നു.

ഇവരില്‍ പല കുഞ്ഞുങ്ങളും തങ്ങള്‍ കടന്നുപോയ ഭീതിതമായ അവസ്ഥ എന്താണെന്നു പോലും വ്യക്തമാക്കാന്‍ കഴിയാത്ത പ്രായത്തിലൂടെയാണ് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ പീഡനത്തിനിരയായ ഒരു 10 വയസുകാരനെഴുതിയ കത്താണ്.

victim-of-sexual-abuse-writes-open-letter-to-other-children-who-have-been-abused

ഞാനും നിങ്ങളെ പോലെ നിങ്ങളെപ്പോലെ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞാണ് ആ കത്ത് ആരംഭിക്കുന്നത്. താന്‍ നേരിട്ട പീഡനത്തെ, തന്നെപ്പോലെ ഇരയായവര്‍ക്കെല്ലാം വേണ്ടി പങ്കുവെക്കുകയാണിവിടെ ഈ കുട്ടി. ഓട്ടിസം ബാധിച്ച കുഞ്ഞിന്റേതാണ് ഈ  കത്തെന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.

തനിക്കിപ്പോള്‍ 10 വയസുണ്ടെന്നും തനിക്കുണ്ടാ അനുഭവം തന്റെ അധ്യാപികയോട് പറഞ്ഞപ്പോള്‍ അവരത് ചെവിക്കൊണ്ടില്ലെന്നും കത്തില്‍ പറയുന്നു. പിന്നീട് താന്‍ അമ്മയോട് ഇക്കാര്യം പറയുകയും കൗണ്‍സിലിങിനു വിധേയമാവുകയും ചെയ്തു.

ഞാനെന്നെതന്നെ വേദനിപ്പിക്കാന്‍ ശ്രമിച്ചു. ഞാനിതു വെറുക്കുന്നു. എനിക്കു മാറണമെന്നില്ലെങ്കില്‍ക്കൂടിയും അവരെന്റെ സ്‌കൂളുകള്‍ മാറ്റി. എന്നാല്‍ എന്നോട് ഇങ്ങനെ ചെയ്ത ആണ്‍കുട്ടിക്ക് അവിടെതന്നെ തുടരാന്‍ സാധിക്കുന്നു.

നിങ്ങളെ വിഷമിപ്പിച്ചതില്‍ എന്നോടു ക്ഷമിക്കണം. നിങ്ങളെപ്പോലുള്ള വികാരങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. എന്റെ പ്രിന്‍സിപ്പാള്‍ പറഞ്ഞത് ഞാന്‍ ഓട്ടിസ്റ്റിക് ആയതിനാല്‍ സാധാരണ കുട്ടികളുടേതു പോലെ എനിക്കു ഫീല്‍ ചെയ്യില്ലെന്നും അതു ഭാഗ്യമാണെന്നുമാണ്. പക്ഷേ എനിക്കു ഭാഗ്യമായി തോന്നുന്നില്ലെന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കുട്ടിയുടെ മാതാവ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇക്കാര്യം തന്റെ മകന്‍ പലതവണ അധ്യാപികയെ അറിയിച്ചെങ്കിലും അവര്‍ അതു ഗൗരമാക്കിയെടുത്തില്ല. ടോയ്‌ലറ്റിലേക്കു പോകുമ്പോള്‍ മറ്റൊരു ആണ്‍കുട്ടി തന്നെ ഉപദ്രവിക്കുന്നുവെന്നാണ് അവന്‍ പറഞ്ഞത്. തന്നെ ഉപദ്രവിച്ചയാളെ വീണ്ടും കാണുമ്പോള്‍ മാനസികമായി തളരേണ്ടെന്നു കരുതിയാണ് അവന്റെ സ്‌കൂള്‍ മാറ്റിയതെന്നും അമ്മ പറയുന്നു.

victim-of-sexual-abuse-writes-open-letter-to-other-children-who-have-been-abused1

മകന്‍ സ്‌കൂളില്‍ പോകുന്നില്ലെന്നു പറഞ്ഞ് എന്നും കരയുമായിരുന്നുവെന്നും ഉപദ്രവിച്ച കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ മകനെ കൊന്നുകളയുമെന്നു സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

നാളുകളേറെയായിട്ടും ഈ സംഭവം മകനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ആ അമ്മ പറയുന്നു. നീണ്ട തെറാപ്പികള്‍ക്കും കൗണ്‍സിലിങ്ങിനും ശേഷം അവന്‍ സാധാരണ ജീവിതത്തിലേക്കു കടന്ന വരുന്നതേയുള്ളുവെന്നും  അവര്‍ കുറിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News