Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:18 am

Menu

Published on August 27, 2016 at 9:10 am

പ്രസവ വേദനയ്ക്കിടയിലും മൂത്ത കുട്ടിയെ നെഞ്ചിലിട്ട് ഉറക്കുന്ന അമ്മ; ചിത്രം വൈറലാകുന്നു..!!

viral-picture-of-a-mum-hugging-her-daughter-goodbye-before-welcoming-another-child

വാഷിങ്ടണ്‍: രണ്ടാമത്തെ കുഞ്ഞിനുവേണ്ടി മനസും ശരീരവും ഒരുങ്ങി നില്‍ക്കുമ്ബോള്‍ തങ്ങളുടെ മൂത്ത കുഞ്ഞിന് ചിലപ്പോഴെങ്കിലും വേണ്ടത്ര പരിചരണം നല്‍കാന്‍ അമ്മമാര്‍ക്ക് കഴിയാറില്ല. ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അവര്‍ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നത്.എല്ലാ അമ്മമാരും ഇങ്ങനെയാണെന്നും പറയാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒരമ്മയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിന് മുന്‍പ് തന്റെ മൂത്ത മകളെ നെഞ്ചോട് ചേര്‍ത്തുറക്കുന്ന ഒരമ്മയുടെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഫോട്ടോഗ്രാഫര്‍ ലോറ പോളെസ്‌കു പകര്‍ത്തിയ ഈ ചിത്രം അടങ്ങാത്ത മാതൃ സ്നേഹത്തെ കുറിച്ച് ചിന്തിപ്പിക്കുന്നതാണ്. അമേരിക്കന്‍ സ്വദേശിനിയായ നിക്കി കോള്‍ക്വിറ്റാണ് ചിത്രത്തിലുള്ളത്. ആശുപത്രിക്കിടക്കയില്‍ നിന്നുമാണ് നിക്കിയുടേയും മകളുടേയും ചിത്രം ലോറ പകര്‍ത്തിയത്. പ്രസവത്തിന് തൊട്ടുമുന്‍പ് താല്‍ക്കാലികമായെങ്കിലും താന്‍ മകളോട് വിടപറയുകയാണെന്ന് നിക്കി പറയുന്ന രീതിയിലുള്ള ക്യാപ്ഷനാണ് ലോറ ചിത്രത്തിന് നല്‍കിയത്.

അമ്മയ്ക്ക് മകളോടുള്ള സ്നേഹം ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.ലോറ തന്റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പേജിലാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേര്‍ ഇത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അമ്മമാര്‍ ഗര്‍ഭാവസ്ഥയിലുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചിലരുടെ കണ്ണുകളെ ഈ ചിത്രം ഈറനണിയിച്ചു.മാതൃത്വത്തിന്റെ വില ചോദ്യം ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത്തരത്തിലൊരു ചിത്രം വളരെ പ്രസക്തമാണ്. തിരക്കിനിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അമ്മമാര്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News