Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:47 am

Menu

Published on February 22, 2018 at 5:40 pm

ഗ്രൗണ്ടിലൂടെ നടന്നുപോയത്​ ഗോഡ്​സില്ലയോ? വൈറലാകുന്ന വീഡിയോ!!

viral-video-godzilla

ഗോഡ്സില്ല സിനിമകളിൽ ഏതെങ്കിലുമൊന്ന് കാണാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. കടലിൽ നിന്നെഴുന്നേറ്റ് വന്ന് നഗരത്തെയും നഗരവാസികളെയും നശിപ്പിക്കുന്ന ഭീകരരൂപം. ജപ്പാനിൽ ഉടലെടുത്ത ഗോഡ്‌സില്ല സിനിമകൾ അങ്ങു ഹോളിവുഡ് വരെ വിജയക്കൊടി പാറിച്ച ചിത്രങ്ങൾ ഇറക്കുവാൻ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഗോഡ്‌സില്ലയുടേതാണെന്ന് പറയുന്ന യഥാർത്ഥ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതിന് പിന്നിലെ വാസ്തവം എന്താണ്. ആദ്യം വിഡിയോ കണ്ടു നോക്കൂ.

പോപ്​ ഗോള്‍ഫെന്ന ഫേസ്​ബുക്ക്​ പേജിലാണ്​​ ഗോള്‍ഫ്​ ഗ്രൗണ്ടിലൂടെ നടന്ന്​ നീങ്ങുന്ന ഭീമാകാരനായ ഒരു ജീവിയുട ദൃശ്യങ്ങള്‍ പുറത്ത്​ വന്നത്​. ഫ്ലോറിഡയി​ലെ ബഫലോ ക്രീക്​ ഗോള്‍ഫ്​ കോസിലെ മെയ്​ന്‍റനന്‍സ്​​ ജീവനക്കാരനായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്​.​

സാധാരണയിലും കവിഞ്ഞു വലിപ്പമുള്ള ഒരു മുതലയായിരുന്നു ഈ ജീവി. ഗ്രൗണ്ടിലൂടെ രാജാവിനെ പോലെ നടന്ന്​ നീങ്ങുന്ന മുതലയെ ഒരു കൂട്ടം പക്ഷികള്‍ പിന്തുടരുന്നതും ദൃശ്യത്തിലുണ്ട്​​. കഴിഞ്ഞ 25 വർഷമായി ഈ മുതല ഇവിടത്തെ അന്തോവാസിയാണ്. മുതലയുടെ പേര് ചബ്‌സ് എന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News