Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:38 pm

Menu

Published on May 11, 2017 at 4:16 pm

വില്‍ക്കാനുണ്ട് ചന്ദ്രനില്‍ വരെ പോയ കാര്‍

visual-effects-artist-creates-highly-fictitious-video-to-sell-his-old-car

ഒരാള്‍ വാഹനം വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം സര്‍വ്വസാധാരണമായ കാര്യമാണ്. വില്‍ക്കാനാണെങ്കില്‍ ഇന്ന് പരസ്യങ്ങളും ഏതാനും ഓണ്‍ലൈന്‍ സൈറ്റുകളുമടക്കം പല തരത്തിലുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇതിനെല്ലാത്തിനും മേലെയാണ് ലാറ്റ്വിയ സ്വദേശി ഗ്രാഫിക് ഡിസൈനറായ യൂജിന്‍ റോമനോസ്‌കി ചെയ്ത കാര്‍ വില്‍പ്പന പരസ്യം.

തന്റെ 1996 മോഡല്‍ സുസുകി വിറ്റാര മോഡല്‍ വില്‍ക്കാനായി ഗ്രാഫിക് വിസ്മയം തന്നെയാണ് പരസ്യത്തില്‍ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചീറ്റപ്പുലിയും ദിനോസറുകളും എന്തിന് മാഡ് മാക്സ് ഫ്യൂറി റോഡ് എന്ന ചിത്രത്തിലെ രംഗങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ചന്ദ്രനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടിയായപ്പോള്‍ സംഗതി ഏറ്റു. സമൂഹ മാധ്യമങ്ങള്‍ ഈ പരസ്യം ഏറ്റെടുത്തുകഴിഞ്ഞു. മുപ്പത് ലക്ഷത്തിലേറെ പേരാണ് ഈ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടത്.

ഇതോടെ വാഹനം വാങ്ങാന്‍ ആളുകള്‍ വന്നെന്നു മാത്രമല്ല വിഡിയോ വൈറലാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങള്‍ വിഡിയോയെ ഏറ്റെടുത്തിയിരിക്കുന്നത്.

ബൈ മൈ വിറ്റാര എന്ന പേരില്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇതുവരെ 25 ലക്ഷം ആളുകളാണ് കണ്ടത്.

വാഹനത്തിന്റെ പ്രത്യേകതകളക്കുറിച്ച് പറയുന്നതിനായി മരുഭൂമിയുടേയും ഹിമാലയത്തിന്റേയും എന്തിന് ചന്ദ്രനില്‍ വരെ യൂജിന്‍ വിറ്റാരയെ എത്തിക്കുന്നു. വളരെ സങ്കടത്തോടെയാണ് തന്റെ ലിറ്റില്‍ ബീസ്റ്റിനെ വില്‍ക്കുന്നത് എന്നാണ് യൂജിന്‍ പറയുന്നു. ലാറ്റ്വിയ സ്വദേശിയാണെങ്കിലും ഇസ്രയേലിലാണ് യൂജിന്‍ ജോലി ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News