Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:51 am

Menu

Published on January 19, 2017 at 2:05 pm

കാഴ്ചയില്ലാത്ത ഫോട്ടോഗ്രാഫര്‍; എന്നാല്‍ പ്രണവെടുത്ത ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തും

visually-impaired-since-birth-photographer-pranav-lal-journey-of-expression

”ക്യാമറ എന്തെന്ന് ഞാന്‍ കാര്യമാക്കാറില്ല. എത്രത്തോളം അത് ഓട്ടോഫോക്കസില്‍ ഉണ്ടാകുമോ ഞാനത് ഒപ്പിയെടുക്കും. അതുപോലെ തന്നെ ചിത്രമെടുക്കുന്ന വസ്തുവിനെ തൊട്ടുനോക്കിയോ അതിന്റെ വലിപ്പം മനസിലാക്കിയോ അല്ല ഞാന്‍ ചിത്രമെടുക്കാറ് ”. ഈ വാക്കുകള്‍ ഒരു ഫോട്ടോഗ്രാഫറുടേതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ?

photographer-pranav-lal-journey1

അതെ 32 കാരനായ പ്രണവ് ഒരു ഫോട്ടോഗ്രാഫറാണ്. മാത്രമല്ല ഇദ്ദേഹം ജന്മനാ അന്ധനാണെന്ന കാര്യവും നിങ്ങളറിയണം. എന്നാല്‍ അദ്ദേഹമെടുത്ത ചിത്രങ്ങള്‍ കാണുന്ന ഒരാള്‍ക്ക് ഇക്കാര്യം വിശ്വസിക്കുക പ്രയാസമാണ്. കാരണം സാങ്കേതിക സഹായങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം കാഴ്ചയില്ലെന്ന കുറവ് മറികടക്കുകയാണ്.

photographer-pranav-lal-journey6

കാഴ്ചയില്ലാത്തവര്‍ക്ക് ശബ്ദത്തിലൂടെ ദൃശ്യാനുഭവം നല്‍കുന്ന ‘വോയ്‌സ് ‘ എന്ന സോഫ്റ്റ് വെയറാണ് പ്രണവിനെ ഇക്കാര്യത്തില്‍ സാഹായിക്കുന്നത്. 2001 മുതല്‍ പ്രണവ് ഈ സോഫ്റ്റ്‌വെയറിന്റെ സഹായം ഉപയോഗിച്ച് വരുന്നു. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് പ്രണവ്.

photographer-pranav-lal-journey

നമുക്ക് മുന്നില്‍ കാണുന്ന ദൃശ്യങ്ങളെ വോയ്‌സ് എന്ന ഈ സോഫ്റ്റ് വെയര്‍ ശബ്ദങ്ങളാക്കി മാറ്റും. ഹെഡ്‌ഫോണ്‍വെച്ചാല്‍ എന്തിനെയാണ് നമ്മള്‍ കാണുന്നതെന്ന് കാഴ്ചയില്ലാത്തവര്‍ക്ക് വ്യക്തമാകും.

photographer-pranav-lal-journey4

ദൃശ്യം കൂടുതല്‍ തെളിയുന്നതിനനുസരിച്ച് ഈ സോഫ്റ്റ് വെയര്‍ വഴി ശബ്ദം ഉയരും. മാത്രമല്ല മുന്നിലുള്ള വസ്തുവിന്റെ അനക്കവും ഇത് പറഞ്ഞുതരും. മാത്രമല്ല ഇതിലൂടെ കേള്‍ക്കുന്ന ശബ്ദത്തിന്റെ സ്ഥായി, കാണുന്ന വസ്തുവിന്റെ ഉയരത്തെയും കുറിക്കുന്നു. ഇങ്ങനെയാണ് താന്‍ ഓരോ ദൃശ്യവും അനുഭവിക്കുന്നതെന്നും ക്യാമറയില്‍ ഒപ്പിയെടുക്കുന്നതെന്നും പ്രണവ് പറയുന്നു.

photographer-pranav-lal-journe7

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് പ്രണവിന് തന്റെ യാത്രയില്‍ എന്നും താങ്ങാവുന്നത്. തന്റെ കുറവിനെ മറികടക്കാന്‍ തനിക്ക് കരുത്തേകിയതും തന്റെ കുടുംബമാണെന്ന് പ്രണവ് പറയുന്നു. ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ള ആളാണ് ഇദ്ദേഹം. ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ജീവനക്കാരനും. ഇത് കൂടാതെ സമയം കിട്ടുമ്പോഴെല്ലാം ഫോട്ടോഗ്രഫി വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാറുമുണ്ട് പ്രണവ്.

photographer-pranav-lal-journey3

ഡല്‍ഹിയിലെ ലോധി ഗാര്‍ഡനില്‍ നിന്ന് ചിത്രങ്ങളെടുക്കാനാണ് പ്രണവ് ഏറെ ഇഷ്ടപ്പെടുന്നത്. അവിടത്തെ പച്ചപ്പും, രൂപങ്ങളുമെല്ലാമാണ് ഇതിന് കാരണമെന്നും പ്രണവ് വ്യക്തമാക്കുന്നു.

photographer-pranav-lal-journey2

Loading...

Leave a Reply

Your email address will not be published.

More News