Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:59 am

Menu

Published on January 16, 2015 at 5:30 pm

ഇന്ത്യയിൽ ഐഫോണിന് സീറോ ഡൗണ്‍ പെയ്‌മെൻറ് ഓഫറുമായി വോഡാഫോണ്‍

vodafone-india-users-can-buy-iphone-6-with-zero-down-payment

ബംഗളൂരു: പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് സീറോ ഡൗണ്‍ പെയ്‌മെന്റില്‍ ഐഫോണ്‍ 6 നല്‍കുന്ന സ്‌കീം വോഡഫോണ്‍ പ്രഖ്യാപിച്ചു. മാസം 2099 രൂപയ്ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് സൂചന. നിലവിലുള്ളവർക്കും പുതിയ വരിക്കാർക്കും ഈ സ്കീം ഉപയോഗപ്പെടും. ഐ ഫോണ്‍ പോസ്റ്റ് പെയ്ഡ് പാക്കേജിനൊപ്പം ടോക് ടൈം, എസ്എംഎസ്, ഡാറ്റ എന്നിവയും ഉൾപ്പെടുത്തിയിരിക്കും. ജനുവരി 17 മുതലാണ് ഈ ഓഫർ ആരംഭിക്കുന്നത്. 4എസ് മോഡലുകൾക്ക് മാസം 2099രൂപയും 5സി മോഡലുകൾക്ക് 2499 രൂപയും 5എസാണെങ്കില്‍ 2999 രൂപയും 6,6 പ്ലസ് മോഡലുകൾക്ക് 3599 രൂപയും പ്രതിമാസം അടയ്‌ക്കേണ്ടി വരും.രണ്ടു വർഷത്തേക്ക് മാത്രം മതി ഈ രീതിയിൽ തുക അടയ്ക്കേണ്ടത്. ഈ കാലയളവിൽ മികച്ച ടോക്കിങ് പ്ലാനും വരിക്കാര്‍ക്ക് ലഭ്യമാകും. ഐഫോണ്‍ 6 പ്ലസ് ഒഴികെ എല്ലാ മോഡലുകളും സീറോ ഡൗണ്‍പേയ്‌മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News